ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ പരാജയം

ലണ്ടന്‍:  (www.kvartha.com 23.07.2018) ജസ്പ്രീത് ബുംറയുടെ ശസ്ത്രക്രിയ പരാജയമെന്ന് റിപോര്‍ട്ട്. അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ ഇടത് കൈവിരലിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് താരത്തിന് ഇംഗ്ലണ്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നത്.

ശസ്ത്രക്രിയ കഴിഞ്ഞുവെന്നും എന്നാല്‍ അത് വിജയകരമായില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ ബുംറ തന്നെയാണ് ആരാധകരെ അറിയിച്ചത്. എന്നാല്‍ ഇതേകുറിച്ച് ബിസിസിഐയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. ഓഗസ്റ്റ് ഒന്നാം തീയതിയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
London, Sports, Cricket, Jasprit Bumrah, Bumrah's surgery in England ‘not a great success’, fitness before Tests in doubt

റിപോര്‍ട്ട് വന്നതോടെ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബുംറ കളിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. നേരത്തെ പരിക്കുമൂലം ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരങ്ങളും ടി20 മത്സരങ്ങളും ബുംറയ്ക്ക് നഷ്ടമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: London, Sports, Cricket, Jasprit Bumrah, Bumrah's surgery in England ‘not a great success’, fitness before Tests in doubt


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?