കാട്ടുപന്നിയെ കറിവെച്ച് വില്‍പ്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍
വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.07.2018) കാട്ടുപന്നിയെ കറിവെച്ച് വില്‍പ്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. ബളാല്‍ മരുതംകുളത്താണ് സംഭവം. കാട്ടുപന്നിയെ പിടികൂടി കൊന്ന് കറി വെച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ മരുതംകുളത്തെ അനാദി കച്ചവടക്കാരന്‍ ജോസഫ് മുണ്ടനാട്ട് (58), പി പി ശങ്കരന്‍(80) എന്നിവരെയാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്തും സംഘവും പിടികൂടിയത്. അറസ്റ്റ് ചെയ്ത് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ജോസഫിനെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രായാധിക്യം മൂലം ശങ്കരനെ കോടതിയില്‍ ഹാജരാക്കാതെ ജാമ്യത്തില്‍ വിട്ടു.
ശങ്കരന്‍ പറമ്പില്‍ വെച്ച് പന്നിയെ കെണി വെച്ച് പിടികൂടിയ ശേഷം കൊന്ന് ഇറച്ചിയാക്കി ജോസഫിന് നല്‍കി. ഇതിനെ ജോസഫ് കറിയാക്കി കടയില്‍ വില്‍പന നടത്തുകയുമായിരുന്നു. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സുധീര്‍ നെരോത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ജോസഫിന്റെ കടയില്‍ നിന്നും പന്നിയിറച്ചി കറി പിടികൂടി ജോസഫിനേയും ശങ്കരനെയും അറസ്റ്റ് ചെയ്തത്.
അന്വേഷ സംഘത്തില്‍ സെക്ഷന്‍ ഓഫീസര്‍മാരായ എം ലോഹിതാക്ഷന്‍, ജോസഫ്, പ്രഭാകരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ അനിലന്‍, ഡ്രൈവര്‍ ഗിരീഷ്‌കുമാര്‍ എന്നിവരാണുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, kasaragod, news, Vellarikundu, Held, seized, Animal, forest, 2 arrested for hunting Wild boar
Powered by Info News For You

Comments
Post a Comment