നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ആത്മവീര്യം കെടുത്താമെന്നത് വ്യാമോഹം മാത്രം: എം.എസ്.എഫ്
കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി അവരുടെ ആത്മവീര്യം കെടുത്താമെന്നത് കാഞ്ഞങ്ങാട് പോലീസിന്റെ വ്യാമോഹം മാത്രമാണെന്നന്ന് എം.എസ്.എഫ് സംസ്ഥാന വൈസ്. പ്രസിഡണ്ട് ഹാഷിം ബംബ്രാണി. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അബിദ് ആറങ്ങാടിയെയും കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് റമീസിനെയും മാസങ്ങളായി കാഞ്ഞങ്ങാട്ടെ പോലീസ് കള്ളക്കേസുകള്‍ ചുമത്തി കൊണ്ടിരിക്കുകയാണ്.
അവസാനം നല്ലനടപ്പിന് സിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ഡിഒക്ക് റിപ്പോട്ട് നല്‍കിയിരിക്കുകയാണ്. കള്ളന്മാരും കൊള്ളക്കാരും ഗുണ്ടകളും വിലസുന്ന കാഞ്ഞങ്ങാട് ഭാഗത്ത് അവരെയൊന്നും നല്ലനടപ്പിന് റിപ്പോട്ട് നല്‍കാതെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരപോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുകയാണ്. ഇതിന് കാഞ്ഞങ്ങാട്ടെ ചില മുതലാളിമാരും ഭരണക്കാരും പോലീസിനെ സ്വാധീനിക്കുന്നുവെന്നത് വ്യക്തമാണ്. ഇത് തുടര്‍ന്നാല്‍ നിയമപരമായും രാഷ്ട്രീയമായും എം.എസ്.എഫ് നേരിടും നേതാക്കള്‍ക്ക് എം.എസ്.എഫ് സംരക്ഷണം നല്‍കും എസ്.പി ഓഫീസ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടിക്ക് എം.എസ്.എഫ് നേതൃത്വം നല്‍കുമെന്നും ഹാഷിം പറഞ്ഞു.
Powered by Info News For You

Comments
Post a Comment