ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പൊയിനാച്ചി: (www.kasargodvartha.com 29/07/2018) കൃഷി ഭവനില്‍ പോകവെ ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെല്ലിയെടുക്കം കളിങ്ങോത്തെ പ്രഭാകരന്റെ ഭാര്യ ദേവകി(52) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഇളയമകന്റെ കൂടെ ബൈക്കില്‍ പോകവെ വീട്ടിനടുത്ത് വെച്ച് സാരി ടയറില്‍ കുടുങ്ങി തെറിച്ച് വീഴുകയായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് സാരമായതിനാല്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പരേതരായ കുട്ട്യന്‍ - ചിരുത ദമ്പതികളുടെ മകളാണ്. മക്കള്‍: പ്രഭുകുമാര്‍(ഗള്‍ഫ്), പ്രവിജ, പ്രജീഷ്. സഹോദരങ്ങള്‍: ആണ്ടി, അപ്പക്കുഞ്ഞി, കോരന്‍, ചോയി, പരേതനായ ബാലന്‍.

Kerala, kasaragod, news, Bike, Death, Accident, House-wife, hospital, Poinachi, House wife dies in hospital

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Bike, Death, Accident, House-wife, hospital, Poinachi, House wife dies in hospital 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?