സംസ്ഥാനത്തെ ആദ്യ ഐഡിയല്‍ ലാബ് ഹരിപ്പാട് മോഡല്‍ ജി എം ബി എച്ച് എസില്‍
ആലപ്പുഴ: (www.kvartha.com 29.07.2018) സംസ്ഥാനത്തെ ആദ്യ ഐഡിയല്‍ ലബോറട്ടറി ഉദ്ഘാടനത്തിന് സജ്ജമായി. ഹരിപ്പാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ലാബ് അടുത്തമാസം ആദ്യവാരം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. 50 ലക്ഷം രൂപ ചെലവില്‍ കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ആദ്യഘട്ടമായി ഐഡിയല്‍ ലാബുകള്‍ സജ്ജമാക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ ലോകനിലവാരത്തില്‍ ഉയര്‍ത്തുന്നതിനൊപ്പം പുതിയവ കണ്ടെത്താനുമായി രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് ഐഡിയല്‍ ലാബുകള്‍ ഒരുക്കുന്നത്. പാഠപുസ്തകത്തിലെ എല്ലാ പരീക്ഷണവും സ്വയം ചെയ്തു നോക്കാന്‍ അവസരമൊരുക്കുകയാണ് ലാബില്‍.
ഓരോ ആശയവുമായി ബന്ധപ്പെട്ട വ്യക്തത ഉറപ്പാക്കാനായി പരീക്ഷണം നടത്തുക, നൂതന ഉപകരണവും സാങ്കേതികതയും പരിചയപ്പെടാന്‍ അവസരമൊരുക്കുക എന്നിവയും ലാബ് ലക്ഷ്യമിടുന്നു. കുട്ടികളുടെ ശാസ്ത്രാഭിരുചി പ്രോത്സാഹിപ്പിക്കുംവിധമുള്ള ഉപകരണങ്ങളും ചിത്രങ്ങളും ഉദ്ധരണികളും ചേര്‍ന്ന അന്തരീക്ഷമാണ് ലാബിനുള്ളത്.
മറ്റു സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും കൂടി, പരീക്ഷണ നിരീക്ഷണത്തിന് ഉപയോഗിക്കാന്‍ കഴിയും വിധത്തില്‍ ഒരു ശാസ്ത്ര ഹബ്ബായി ഐഡിയല്‍ ലാബ് മാറും. ഒമ്പതു മുതല്‍ 12-ാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള ഇത്തരമൊരു നൂതന ലാബ് രാജ്യത്തു തന്നെ ആദ്യമാണ്. ലാബും ഉദ്ഘാടനത്തിനൊപ്പം നബാര്‍ഡ് ഫണ്ടുപയോഗിച്ചുള്ള സ്‌കൂളിന്റെ ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരണവും ഈ മാസം 31ന് രാവിലെ 11ന് സ്‌കൂളില്‍ ചേരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Harippad model GMBHS set state first Ideal lab, Alappuzha, News, Inauguration, School, Kasaragod, Kannur, Education, Technology, Researchers, Students, Kerala.

Powered by Info News For You

Comments
Post a Comment