തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനമാണ് എസ്ഡിപിഐ, അവര്‍ പല പേരുകളില്‍ വരും; മുസ്‌ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിക്കൊടുത്തിട്ടില്ലെന്നും എം കെ മുനീര്‍

കോഴിക്കോട്: (www.kvartha.com 09.07.2018) പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍ രംഗത്ത്. മുസ്‌ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് എന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണ് നിലകൊണ്ടിട്ടുള്ളത്. സിപിഎമ്മാകട്ടെ എന്നും ലാഘവത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കണ്ടത്. വളര്‍ത്തുമ്പോള്‍ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്നും മുനീര്‍ പറഞ്ഞു.

എസ്ഡിപിഐയുമായി സിപിഎം ഇപ്പോഴും പലയിടത്തും കൂട്ടുകെട്ട് തുടരുന്നുണ്ടെന്നും മുനീര്‍ ആരോപിച്ചു. പല പേരുകളില്‍ അറിയപ്പെടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനമാണ് എസ്ഡിപിഐ. സംഘടന നിരോധിച്ചാല്‍ അത് വേറൊരു രീതിയില്‍ തിരിഞ്ഞ് വരും. തീവ്രവാദം പിന്നീട് ഭീകരവാദമായി മാറുമെന്നും മുനീര്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, SDPI, Muslim, M.K.Muneer, Muslim-League, Politics, MK Muneer against Popular Front 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?