ഐ എന്‍ എല്‍ അടക്കമുള്ള പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്നത് ഇനിയൊരു ചര്‍ച്ചയ്ക്ക് ശേഷമെന്ന് ഇടതുപക്ഷം

തിരുവനന്തപുരം: (www.kvartha.com 26.07.2018) ഐ എന്‍ എല്‍ അടക്കമുള്ള പാര്‍ട്ടികളെ മുന്നണിയിലെടുക്കുന്നത് ഇനിയൊരു ചര്‍ച്ചയ്ക്ക് ശേഷമെന്ന് എല്‍ ഡി എഫ്. ഒപ്പം നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സി പി എം, സി പി ഐ എന്നീ കക്ഷികള്‍ തീരുമാനിച്ചെങ്കിലും വിഷയം എല്ലാ പാര്‍ട്ടികളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യട്ടെ എന്നാണ് വ്യാഴാഴ്ച ചേര്‍ന്ന എല്‍ ഡി എഫ് യോഗം തീരുമാനിച്ചത്.
 INL, LDF, CPM, Politics, News, Kerala, CPI (M), CPI, UDF, LDF meeting ends

എല്‍ ഡി എഫുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം. വിഷയം എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത ശേഷം പുതിയ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കും. യു ഡി എഫ് വിട്ട സോഷ്യലിസ്റ്റ് ജനതയും കേരള കോണ്‍ഗ്രസ് ബിയുമാണ് ഇടതു മുന്നണി പ്രവേശനം കാത്തിരിക്കുന്ന പ്രധാന കക്ഷികള്‍.

മാത്യു ടി തോമസ് വിഭാഗവുമായി ലയിക്കാന്‍ സോഷ്യലിസ്റ്റ് ജനതയോട് സിപിഎം ഉള്‍പ്പടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: INL, LDF, CPM, Politics, News, Kerala, CPI (M), CPI, UDF, LDF meeting ends 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?