കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത; വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങുന്നു

ന്യൂഡല്‍ഹി: (www.kvartha.com 29.07.2018) കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത, വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങുന്നു. പേഴ്‌സണല്‍ മന്ത്രാലയമാണ് എല്‍.ടി.സി (ലീവ് ട്രാവല്‍ കണ്‍സഷന്‍) പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്ന പദ്ധതി മുന്നോട്ടുവെച്ചിരിക്കുന്നത്. അഞ്ച് മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് അവസരമൊരുങ്ങുന്നത്.

ഇതുസംബന്ധിച്ചുള്ള പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ, നിര്‍ദേശങ്ങള്‍ക്കായി ആഭ്യന്തര, വിനോദ, വ്യോമയാന വകുപ്പുകള്‍ക്ക് അയച്ചുകൊടുത്തുകഴിഞ്ഞു. മദ്ധ്യ ഏഷ്യന്‍ രാജ്യങ്ങളായ ഖസാക്കിസ്ഥാന്‍, തുര്‍ക് മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് എല്‍.ടി.സി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്.

Govt employees may soon get allowance to visit Central Asian countries, New Delhi, News, Government-employees, Foreign, Visit, National

പ്രസ്തുത രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Govt employees may soon get allowance to visit Central Asian countries, New Delhi, News, Government-employees, Foreign, Visit, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?