പീഡനക്കേസ്: കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് നല്‍കിയ പരാതി സ്വീകരിക്കില്ലെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: (www.kvartha.com 12.07.2018) പീഡനാരോപണത്തെ തുടര്‍ന്ന് കന്യാസ്ത്രീയ്‌ക്കെതിരെ ബിഷപ്പ് നല്‍കിയ പരാതി സ്വീകരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഏകപക്ഷീയമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണ് പരാതി നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തിലെ പരാതി തനിക്കല്ല, കോട്ടയം എസ്പിക്കാണ് കൈമാറേണ്ടതെന്ന് കാട്ടി ഡിജിപി അദ്ദേഹത്തെ മടക്കി അയച്ചെന്നാണ് വിവരം.
Kerala, Molestation, Bishop, DGP, Complaint, DGP Loknath Behra, Molestation case: Bishop approached DGP

പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് ബിഷപ്പിന്റെ പ്രതിനിധി ഫാ. പീറ്റര്‍ ബെഹ്‌റയെ സമീപിച്ചത്. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിക്ക് പരാതി നല്‍കാന്‍ ശ്രമിക്കുന്നതെന്നാണ് സൂചന.

ബിഷപ്പിനെതിരെ നല്‍കിയ പരാതിയില്‍ കന്യാസ്ത്രീ ഉറച്ചുനിന്നതിനെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയാണ് പോലീസ്. അതേസമയം, ബിഷപ്പിന്റെ സ്വഭാവം കാരണം 18 പേര്‍ കന്യാസ്ത്രീപട്ടം ഉപേക്ഷിച്ച് പോയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇവരില്‍ ചിലരെയെങ്കിലും കണ്ടെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും.

അതിനിടെ ബിഷപ്പ് വത്തിക്കാനിലേക്ക് കടന്നേക്കുമെന്ന സൂചന പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കി. ബിഷപ്പ് രാജ്യം വിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വ്യോമയാന മന്ത്രാലയത്തിനും കത്തയച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Molestation, Bishop,  DGP, Complaint, DGP Loknath Behra, Molestation case: Bishop approached DGP 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?