എം.എസ്.എഫ് 'കാമ്പസ് അലെര്‍ട്ടിന് ഗവ. കോളജില്‍ തുടക്കമായി
കാസര്‍കോട് (www.evisionnews.co): 'വര്‍ഗീയതയും അക്രമരാഷ്ട്രീയവും തുലയട്ടെ' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി കാമ്പസുകളില്‍ സംഘടിപ്പിക്കുന്ന കാമ്പസ് അലെര്‍ട്ടിന് കാസര്‍കോട് ഗവ. കോളജില്‍ തുടക്കമായി. പരിപാടി ജില്ലാ മുസ്്‌ലിം ലീഗ് സെക്രട്ടറി മുസ ബി ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു. കാമ്പസുകള്‍ വര്‍ഗീയതയെയും അക്രമത്തെയും പ്രതിരോധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. പി.വൈ ആസിഫ് ഉപ്പള, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, സലാം ബെളിഞ്ചം, സിദ്ദീഖ് ചൗക്കി, മുനീസ, സാലിസ, നാസര്‍ ബോവിക്കാനം സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment