കണ്ണൂരില്‍ കാര്‍ ഡിവൈഡറിലിടിച്ച് സുന്നി നേതാവ് മരിച്ചു

Image result for accident background hd

കണ്ണൂര്‍ (www.evisionnews.co): താണക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ സുന്നി നേതാവ് മരിച്ചു. തളിപ്പറമ്പ് തിരുവട്ടൂര്‍ സ്വദേശിയും സമസ്ത ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ മുശാവറ അംഗം സി.പി അബ്ദുര്‍ റഊഫ് മുസ്ലിയാരാ (60)ണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ കണ്ണൂര്‍ കാപിറ്റല്‍ മാളിന് സമീപമാണ് അപകടം. ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വരുന്ന മകളെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് കൂട്ടിവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍തട്ടി സമീപത്തെ വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. സാരമായ പരിക്കേറ്റ റഊഫ് മുസ്ലിയാരെ കണ്ണൂര്‍ കൊയ്ലി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കാറിലുണ്ടായ മറ്റുളളവര്‍ക്ക് പരുക്കുകളില്ല.

തളിപ്പറമ്പ് ബദരിയ്യ നഗറിലാണ് താമസം. ഭാര്യ: സഫിയ. മക്കള്‍: മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സുലൈം (അഡ്നോക്, അബുദാബി), സുമയ്യ, മുഹമ്മദ് സുറൈജ് സഖാഫി (ഖത്തര്‍), നുസൈബ, ജുമാന, ശുഐബ്, ശഹബാന (അല്‍മഖര്‍ ഇഎം സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മരുമക്കള്‍: ദുജാന മംഗര, സൈനബ ചപ്പാരപ്പടവ്, സിറാജുദ്ദീന്‍ സുഹ്രി, മുബീന മാണിയൂര്‍. ഹബീബ് കൊട്ടില (എസ് വൈ എസ് ഏഴോം സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി), സൈനുദ്ദീന്‍ തളിപ്പറമ്പ് (ഖത്തര്‍). സഹോദരങ്ങള്‍: അബ്ദുസലാം മദനി (തിരുവട്ടൂര്‍), അലി ഹസന്‍ മുസ്ലിയാര്‍ പാലത്തുങ്കര, അബ്ദുര്‍ റഹ്മാന്‍ സഅദി ഇരിണാവ്, അബ്ദുല്‍മജീദ് മദനി, അബ്ദുല്‍ ശുക്കൂര്‍ സഅദി തിരുവട്ടൂര്‍, അബൂബക്കര്‍ സഅദി (ദുബൈ), അബ്ദുല്‍ ജബ്ബാര്‍ നിസാമി (ഖത്തീബ്, നീലേശ്വരം), മുജീബ് സൈനി (ദുബൈ), ഫാത്വിമ (തിരുവട്ടൂര്‍), സൈനബ (തിരുവട്ടൂര്‍), ഉമ്മു സലമ (വലിയോറ), റഹ് മത്ത് (കാസര്‍കോട്).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?