കാറില്‍ ലോറിയിടിച്ച് ഡോക്ടര്‍ ദമ്പതികളും മകനും മരിച്ച സംഭവത്തില്‍ രണ്ടരക്കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

കാസര്‍കോട്: (www.kasargodvartha.com 22.07.2018) കാറില്‍ ലോറിയിടിച്ച് ഡോക്ടര്‍ ദമ്പതികളും മകനും മരിച്ച സംഭവത്തില്‍ രണ്ടരക്കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. പി.എം. ആശ, ഭര്‍ത്താവ് പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോ. സന്തോഷ്, മകന്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഹരികൃഷ്ണന്‍ എന്നിവര്‍ മരിച്ച സംഭവത്തില്‍ രണ്ടര കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിധിച്ചത്.

2015 ഏപ്രില്‍ 15 ന് ചിറ്റൂരില്‍ വെച്ചാണ് തിരുപ്പതിയിലേക്കു പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാറില്‍ ലോറിയിടിച്ചത്. ദമ്പതികളുടെ മറ്റൊരു മകന്‍ അശ്വിന്‍ (11) അപകടത്തില്‍ രക്ഷപ്പെട്ടിരുന്നു. നാലു കേസുകളിലായിട്ടാണ് നഷ്ടപരിഹാരം വിധിച്ചത്. സന്തോഷ് മരിച്ച കേസില്‍ 1,16,24,600 രൂപയാണ് നഷ്ടപരിഹാരം. സന്തോഷിന്റെ അമ്മ ശ്രീമതിക്കുട്ടിയമ്മയ്ക്കും മകന്‍ അശ്വിനുമായിട്ടാണ് ഈ തുക നല്‍കേണ്ടത്. ഡോ. ആശ മരിച്ച സംഭവത്തില്‍ 1,23,82,760 രൂപയാണ് നഷ്ടപരിഹാരം. പിതാവ് നീലേശ്വരം കെ.കെ.വിജയന്‍ നമ്പ്യാര്‍, അമ്മ പി.എം.രാജേശ്വരി അമ്മ, മകന്‍ അശ്വിന്‍ എന്നിവര്‍ക്കുള്ളതാണ് ഈ തുക. മകന്‍ ഹരികൃഷ്ണന്‍ മരിച്ചതില്‍ 3,65,000 രൂപ സഹോദരന്‍ അശ്വിനു നല്‍കണം. ഒമ്പതു ശതമാനം പലിശ സഹിതം ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accidental-Death, Top-Headlines, Accident case; court order to give compensation
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?