ഉദുമ ടൗണ്‍ വികസനം: യു.ഡി.എഫ് കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു
ഉദുമ (www.evisionnews.co): ഉദുമയുടെ റോഡ് വികസന കാര്യത്തില്‍ സി.പി.എമ്മും സ്ഥലം എം.എല്‍.എയും കാണിക്കുന്ന ഇരട്ട താപ്പ് നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമയില്‍ കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഉദുമയുടെ വികസനത്തിന് തടസം നില്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു. റോഡ് വികസനത്തിന് വേണ്ടി കീഴാറ്റൂരില്‍ ഏക്കര്‍ കണക്കിന് നെല്‍വയല്‍ നികത്താന്‍ കൂട്ടുനില്‍ക്കുന്ന സി.പി.എം ഉദുമയില്‍ അനധികൃതമായി നിര്‍മിച്ച തങ്ങളുടെ സ്മാരകം സംരക്ഷിക്കാന്‍ വേണ്ടി നാടിന്റെ വികസനത്തെ തന്നെ അട്ടിമറിക്കുകയാണ്.
കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡ് നിര്‍മാണം പൂര്‍ത്തിയാകാനിരിക്കെ ഏറ്റവും വാഹനാപകടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത് ഉദുമയും പരിസര പ്രദേശങ്ങളുമാണ്. നിരവധി പേരുടെ ജീവന്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. വാഹന അപകടങ്ങള്‍ക്ക് കാരണമായിതീര്‍ന്ന സി.പി.എമ്മിന്റെ സ്മാരകം സംരക്ഷിക്കാന്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ ഇനിയും കൂട്ടുനില്‍ക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം ഷരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഉദയമംഗലം സുകുമാരന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.ആര്‍ വിദ്യാസാഗര്‍, ഗീത കൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വാസു മാങ്ങാട്, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, എം. കുഞ്ഞിരാമന്‍ പ്രസംഗിച്ചു.
നേരത്തെ നടന്ന പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ എം.എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, സുബൈര്‍ കേരള, കരീം നാലാം വാതുക്കല്‍, കാദര്‍ ഖാത്തിം, എം.എം ഇബ്രാഹിം, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, ഷംസുദ്ധീന്‍ ഓര്‍ബിറ്റ്, എരോല്‍ മുഹമ്മദ് കുഞ്ഞി, ടി.കെ ഹസീബ്, ആബിദ് മാങ്ങാട്, പ്രഭാകരന്‍ തെക്കേക്കര, ലക്ഷ്മി ബാലന്‍, ശംഭു ബേക്കല്‍, ചന്ദ്രന്‍ നാലാംവാതുക്കല്‍, അന്‍വര്‍ മാങ്ങാട്, കൊപ്പല്‍ പ്രഭാകരന്‍, ശ്രീധരന്‍ പള്ളം, ശ്രീധരന്‍ പള്ളം, ശ്രീധരന്‍ വയലില്‍, മുരളി പള്ളം നേതൃത്വം നല്‍കി.
ഉദുമ ടൗണില്‍ റോഡ് വികസനത്തിന് തടസം നില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്ക് സി.പി.എം നിര്‍മിച്ച ഭാസ്‌കര കുമ്പള സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രമാണ്. റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്ന രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ഉദുമ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. നിരവധി അപകട മരണങ്ങള്‍ക്ക് സാക്ഷിയായ ഉദുമ ടൗണില്‍ ഡിവൈഡറോട് കൂടിയ ആറുവരിപ്പാത നിര്‍മിക്കാന്‍ തയാറാണെന്നും ഇതിന് തടസംനില്‍ക്കുന്ന സി.പി.എം ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി തന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ റോഡിന്റെ പണി പുനരാരംഭിക്കാമെന്നു കെ.എസ്.ടി.പി അധികൃതര്‍ സര്‍വകക്ഷി യോഗത്തെ അറിയിച്ചിരുന്നു.
എന്നാല്‍ തങ്ങളുടെ പാര്‍ട്ടിയുടെ രക്തസാക്ഷിയുടെ ഓര്‍മയ്ക്കാണെന്ന് പറഞ്ഞ് ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റാതെ സി.പി.എം. റോഡ് വികസനത്തിന് തടസം നില്‍ക്കുകയാണ്. കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രം അല്‍പം മുന്നോട്ടുമാറിയതോടെ ഈ ഷെല്‍ട്ടര്‍ ഉപയോഗമില്ലാതായിരിക്കുകയാണ്. ഇതുപൊളിച്ചുമാറ്റാതെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ പറ്റില്ലെന്ന കെ.എസ്.ടി.പി അധികൃതരുടെ തീരുമാനത്തെ ഏറ്റുപിടിച്ചാണ് സി.പി.എം രംഗത്തുള്ളത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും എത്തിപ്പെടുന്ന ഉദുമ ടൗണില്‍ വീതി കുറഞ്ഞ റോഡാണ് നിര്‍മിച്ചിരിക്കുന്നത്. ഇതുകാരണം ടൗണില്‍ നാലുപേര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ചെറിയ ടൗണുകളിലും ജംഗ്ഷനുകളിലും സിഗ്‌നല്‍ ലൈറ്റുകളും ഡിവൈഡറുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയ കെ.എസ്.ടി.പി അധികൃതര്‍ ഉദുമയില്‍ ഇതൊന്നും നിര്‍മിച്ചിട്ടുമില്ല. അവസാനം ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെയാണ് ടൗണില്‍ ഡിവൈഡറുകള്‍ നിര്‍മിക്കാന്‍ കെ.എസ്.ടി.പി തയാറായത്. എന്നാല്‍ അശാസ്ത്രീയമായ രീതിയില്‍ നിര്‍മിച്ച ഡിവൈഡര്‍ കൂടുതല്‍ അപകടങ്ങള്‍ വരുത്തുന്ന രീതിയിലാണെന്ന് യു.ഡി.എഫ് ആരോപിച്ചു.

Powered by Info News For You
Comments
Post a Comment