കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ജലന്ധര്‍ രൂപതാ ബിഷപ്പിന് ലൈംഗിക ശേഷി പരിശോധന

കോട്ടയം: (www.kvartha.com 09.07.2018) കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പരിശോധിക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നു. കന്യാസ്ത്രീ ചങ്ങനാശേരി മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ലഭിച്ച ശേഷം ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. തുടര്‍ന്ന് ലൈംഗിക ശേഷിയും പരിശോധിക്കും.

തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി പി.കെ സുഭാഷിനു ചങ്ങനാശേരി മജിസ്‌ട്രേട്ട് രഹസ്യമൊഴി കൈമാറും. പോലീസിന് നല്‍കിയ മൊഴിയിലെയും, രഹസ്യമൊഴിയിലെയും വിവരങ്ങള്‍ ഒന്നു തന്നെയാണെങ്കില്‍ ഈ ആഴ്ച തന്നെ ബിഷപ്പിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന് മുന്നോടിയായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘത്തലവന്‍ വിഷയം ചര്‍ച്ച ചെയ്യും.

Kerala police to quiz Jalandhar Bishop after nun's statement, Kottayam, News, Trending, Molestation, Secret, Police, Complaint, Politics, Criminal Case, Crime, Kerala

കഴിഞ്ഞ ആഴ്ച നടത്തിയ വൈദ്യ പരിശോധനയില്‍ കന്യാസ്ത്രീ പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്ന മൊഴിയില്‍ കന്യാസ്ത്രീ ഉറച്ചു നില്‍ക്കുകയാണ്. ബിഷപ്പില്‍ നിന്ന് ശേഖരിക്കുന്ന മൊഴി കേസില്‍ ഏറെ നിര്‍ണായകമാകും. അടുത്ത ആഴ്ച തന്നെ കേസിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. കുറവിലങ്ങാട് നാടുകുന്നത്തെ മഠത്തില്‍ വച്ച് ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി കഴിഞ്ഞ ആഴ്ചയാണ് കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കിയത്.

അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഭയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചതായി സൂചനയുണ്ട്. രണ്ട് വൈദികരും കന്യാസ്ത്രീയുടെ ഇടവകയിലുള്ള പുരോഹിതനും ചേര്‍ന്നാണ് ബന്ധുക്കളെ സമീപിച്ച് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ രാഷ്ട്രീയ സ്വാധീനവും ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. പരാതി പിന്‍വലിച്ചാല്‍ ഇഷ്ടാനുസരണം സ്ഥലംമാറ്റം നല്‍കാമെന്നും മറ്റുമാണ് വാഗ്ദാനം.

ഇതിനായി കന്യാസ്ത്രീയുടെ സഹോദരിയടക്കമുള്ള ബന്ധുക്കളുടെ വീടുകള്‍ കയറിയിറങ്ങുകയാണ് ഇപ്പോള്‍ വൈദികര്‍. കന്യാസ്ത്രി പരാതി നല്‍കുന്നതിന് മുമ്പും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. അന്ന് ബിഹാറിലെ മഠത്തിലേക്ക് സ്ഥലംമാറ്റം വേണമെന്ന കന്യാസ്ത്രീയുടെ ആവശ്യം ബിഷപ്പ് അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് അവര്‍ പരാതി നല്‍കിയത്. വാട്ട്‌സ് ആപ്പും ഫേസ്ബുക്കുമടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി കന്യാസ്ത്രീയെ അപമാനിക്കുന്നതും ബിഷപ്പിനെ അനുകൂലിച്ചുമുള്ള പ്രചാരണവും നടക്കുന്നുണ്ട്.

അതിനിടയില്‍ കന്യാസ്ത്രീയുടെ പരാതി താന്‍ നടപടിയെടുത്തതിന്റെ പ്രതികാരമാണെന്ന തരത്തിലുള്ള പ്രചരണത്തിനും ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ കരുക്കള്‍ നീക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം ബിഷപ്പ് തന്നെ സൃഷ്ടിച്ചതാണെന്ന ആരോപണവും ശക്തമാണ്. ബിഷപ്പിന് വേണ്ടി വ്യാപക പോസ്റ്റര്‍ പ്രചരണവും നടക്കുന്നുണ്ട്. ബിഷപ്പ് നിരപരാധിയാണെന്നു സൂചിപ്പിക്കുന്ന പോസ്റ്ററുകളും വ്യാപകമായി. വൈദികരടങ്ങുന്ന ഒരു സംഘമാണു പ്രചാരണ വേലകളുടെ ചുക്കാന്‍ പിടിക്കുന്നത്.

എന്നാല്‍ ബിഷപ്പിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രൂപതയിലെ മുഴുവന്‍ വൈദികരുടെയും യോഗം ജലന്ധറില്‍ ബിഷപ്പ് വിളിച്ച് ചേര്‍ത്തിരുന്നു. എന്നാല്‍ ഒരു വിഭാഗം വൈദികര്‍ ബിഷപ്പിന്റെ പ്രവൃത്തിയെ എതിര്‍ത്തതായാണ് സൂചന.

കുറവിലങ്ങാട്ടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടു വര്‍ഷത്തിനിടെ തന്നെ പല തവണ പീഡിപ്പിച്ചതായിട്ടാണ് കന്യാസ്ത്രീ പോലീസിനും മജിസ്‌ട്രേറ്റിനും നല്‍കിയിരിക്കുന്ന മൊഴി. രണ്ടു വര്‍ഷത്തിനിടയില്‍ 13 തവണ പീഡിപ്പിച്ചെന്നും 2014 മേയില്‍ എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആദ്യം പീഡിപ്പിച്ചതെന്നും പിറ്റേന്നും പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. പീഡനം തുടര്‍ന്നതോടെ കന്യാസ്ത്രീ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കി.

ഇതോടെ മാനസിക പീഡനമായി. ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് എന്ന് പറഞ്ഞ് കന്യാസ്ത്രീയുടെ വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ടു വൈദികര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതോടെയാണ് കന്യാസ്ത്രീ പോലീസ് മേധാവിക്ക് തന്നെ പരാതി നല്‍കിയത്.

അതിനിടെ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. താന്‍ കര്‍ദിനാളിന് പരാതി നല്‍കിയെന്ന് കന്യാസ്ത്രീ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആലഞ്ചേരിയുടെ നിലപാട്. ജലന്ധറിലെ മഠവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് കന്യാസ്ത്രീ പറഞ്ഞത്. മാനഭംഗപ്പെടുത്തിയതായി പറയുകയോ പരാതി നല്‍കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Keywords: Kerala police to quiz Jalandhar Bishop after nun's statement, Kottayam, News, Trending, Molestation, Secret, Police, Complaint, Politics, Criminal Case, Crime, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?