പാര്‍ട്ടി ഗ്രാമമായ കരിന്തളത്ത് സി.പി.എം കുടുംബങ്ങള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക്

കാഞ്ഞങ്ങാട് (www.evisionnews.co): സി.പി.എം കുടുംബങ്ങള്‍ കൂട്ടത്തോടെ കോണ്‍ഗ്രസിലെത്തിയത് പാര്‍ട്ടി ഗ്രാമമായ കരിന്തളത്ത് സി.പി.എമ്മിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ആറു കുടുംബങ്ങളാണ് കരിന്തളത്ത് സി.പി.എമ്മില്‍ നിന്ന് രാജി വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്കായി കഴിഞ്ഞ ദിവസം കരിന്തളം തോളാനി അമ്മാര്‍ അമ്മ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ മെമ്പര്‍ഷിപ്പ് നല്‍കുകയും ചെയ്തു. മുന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം ഏഴോളം കുടുംബങ്ങള്‍ ഇനിയും കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് കരിന്തളത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. നാല്‍പത് പേര്‍ അങ്ങനെ കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നും നേതാക്കള്‍ അറിയിച്ചു.

കരിന്തളത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ വികലമായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് കൂടുതല്‍ പേര്‍ സി.പി.എമ്മില്‍ നിന്നും രാജി വെക്കുന്നതെന്നാണ് കോണ്‍ഗ്രസിലെത്തിയ നേതാക്കള്‍ പറയുന്നത്. രാജിവെച്ച് കഴിഞ്ഞാല്‍ ഏതുരീതിയിലുള്ള സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് വരുന്ന അസഹിഷ്ണുത നിറഞ്ഞ സമീപനം സ്വയം നേരിടുമെന്നും കോണ്‍ഗ്രസില്‍ നിന്ന് വിട്ടുവന്ന സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞിരിക്കുന്നത്. അതിനിടയില്‍ കരിന്തളത്ത് സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി സംവിധാനത്തില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിട്ടുണ്ട്. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡണ്ടും തമ്മിലാണ് അഭിപ്രായ വ്യത്യാസം രൂക്ഷമായിട്ടുള്ളത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉമേശന്‍ വേളൂര്‍ പ്രസിഡണ്ടും സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.വി രമേശന്റെ സഹോദരി പുത്രനും സി.പി.എം അനുഭാവിയുമായ രഞ്ജിരാജ് സെക്രട്ടറിയുമായ കരിന്തളം വാട്്സ് അപ്പ് കുട്ടായ്മയുടെ ഉദ്ഘാടനത്തിന് പാര്‍ട്ടിയുടെ പങ്കെടുക്കരുതെന്ന് പറഞ്ഞിട്ടും പങ്കെടുത്തുവെന്ന പേരില്‍ പ്രസിഡണ്ട് വിധുബാലക്കെതിരെ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?