ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന് ബെസ്റ്റ് പി.ടി.എ അവാര്‍ഡ്


കാസര്‍കോട് (www.evisionnews.co): റവന്യൂ ജില്ലയില്‍ പി.ടി.എയുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിക്ക്. ഹൈടെക് ക്ലാസ് മുറികള്‍ ഒരുക്കിയത് മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം, പഠനോപകരണ കിറ്റുകള്‍, സൗജന്യ യൂണിഫോം വിതരണം, പെണ്‍കരുത്ത് തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ബെസ്റ്റ് പി.ടി.എ അവാര്‍ഡ് സ്വന്തമാക്കിയത്. പ്രീ പ്രൈമറി ചില്‍ഡ്രന്‍സ് പാര്‍ക്ക്, പെണ്‍കുട്ടികള്‍ക്കായി രണ്ടു വിശ്രമ മുറികള്‍, സ്‌കൂള്‍ സുരക്ഷക്കായി സി.സി.ടി.വി സംവിധാനം, ഒരു ലക്ഷം രൂപ ചെലവില്‍ ഹൈടെക്ക് ക്ലാസ് റൂം അലമാരകള്‍, സ്‌കൂള്‍ പൊതുപരിപാടികള്‍ക്കായി സൗണ്ട് സിസ്റ്റവും കസേരകളും വൈദ്യുതീകരിക്കാത്ത വീടുള്ള എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്കായി സോളാര്‍ ലാമ്പുകള്‍, ശുദ്ധമായി കുടിവെള്ള വിതരണത്തിനായി വാട്ടര്‍ പ്യൂരിഫെയറുകള്‍, ഒന്നര ലക്ഷം രൂപയുടെ വിദ്യാര്‍ത്ഥി ചികിത്സാ സഹായം, പെണ്‍കരുത്തിനായി തൈക്വാണ്ടോ പരിശീലനം, ക്ലാസ് റൂം മോഡിഫിക്കേഷന്‍, ഹയര്‍ സെക്കണ്ടറിക്കായി ഷീറ്റ് മേല്‍ക്കൂരയിട്ട ഹാള്‍ സംവിധാനം, ആരോഗ്യകരവും സ്വാദിഷ്ടവുമായ ഉച്ചഭക്ഷണം തുടങ്ങിയവ പിടിഎയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിന്റെ ഭാഗമായി മൂന്നു കോടി ചെലവിലുള്ള കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണ്. 

പി.ടി.എ പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കൂഞ്ഞി, വൈസ് പ്രസിഡണ്ട് മുഹമ്മദ് കൂഞ്ഞി ബേവി, എസ്.എം.സി ചെയര്‍മാന്‍ ഷാഫി ഇറാനി, എം.പി.ടി.എ പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, ഹെഡ്മാസ്റ്റര്‍ എം.കെ ചന്ദ്രശേഖരന്‍ നായര്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ടി. പവിത്രന്‍ എന്നിവരാണ് സ്‌കൂളിന് നേതൃത്വം നല്‍കുന്നത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യുന്ന ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരെ പി.ടി.എ അഭിനന്ദിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?