മഞ്ജു വാര്യര്‍ കാലുമാറി ദിലീപ് പക്ഷത്തേക്കോ? നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യൂ സി സി യില്‍ നിന്നും രാജിവെച്ചു
കൊച്ചി: (www.kvartha.com 03.07.2018) മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അമ്മയില്‍ പൊട്ടിത്തെറി രൂക്ഷമായതോടെ നാലു പ്രമുഖ നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെച്ചിരുന്നു. റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഭാവന, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജിവെച്ചത്.
എന്നാല്‍ ഡബ്ല്യൂ സി സിയുമായി ചര്‍ച്ചയ്ക്കില്ലെന്ന അമ്മയുടെ നിലപാടിനെ സംഘടനയ്ക്കകത്തുനിന്നുതന്നെ രേവതി അടക്കമുള്ള നടിമാര്‍ ചോദ്യം ചെയ്തിരുന്നു. പ്രശ്‌നം വിവാദമായതോടെ ഡബ്ല്യൂ സി സിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമ്മ അറിയിക്കുകയും ചെയ്തു. അതിനിടെയാണ് പുതിയ നാടകീയ സംഭവങ്ങള്‍.
അതേസമയം, അമ്മയുമായുള്ള പ്രശ്‌നങ്ങള്‍ ഡബ്ല്യുസിസിയില്‍ ചര്‍ച്ചയ്ക്ക് വെച്ചപ്പോള്‍ മഞ്ജു താരസംഘടനയ്‌ക്കൊപ്പമായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് മഞ്ജു രാജിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഡബ്ല്യുസിസിയില്‍ നിന്നും രാജി വച്ചെന്ന വിവരം മഞ്ജു, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചത്. മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി.
നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു.

Keywords: Actress Manju Warrier resigned WCC, Kochi, News, Cinema, Entertainment, Manju Warrier, Resignation, Trending, Kerala.
Powered by Info News For You

Comments
Post a Comment