ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും


കൊല്ലം (www.evisionnews.co): കഴിഞ്ഞ 50ദിവസമായി തുടരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. മത്സ്യബന്ധന ബോട്ടുകളുമായി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് ഇന്ന് മല്‍സ്യ തൊഴിലാളികള്‍. എന്നാല്‍ ഡീസല്‍ വിലയുടെ വര്‍ദ്ധനവ് തൊഴിലാളികളെ നന്നായി അലട്ടുന്നുണ്ട്. ജൂണ്‍ പത്തിനായിരുന്നു ട്രോളിംഗ് നിരോധനം നിലവില്‍ വന്നത്. ഇത്തവണ മഴ ധാരാളമായി ലഭിച്ചതിനാല്‍ ചാകര ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. നിരോധനം കഴിഞ്ഞ് ചുരുങ്ങിയത് മൂന്ന് ദിവസം കഴിഞ്ഞാല്‍ മാത്രമെ മത്സ്യമാര്‍ക്കറ്റുകള്‍ ഉണരുകയുള്ളു. കണവ, ചെമ്മീന്‍ തുടങ്ങിയവയാണ് നിരോധനം കഴിഞ്ഞാല്‍ ആദ്യം ലഭിക്കുന്ന മത്സ്യങ്ങള്‍. ഇവയ്ക്കായി പ്രത്യേക വലകളും ഉപയോഗിക്കുന്നത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?