വീട്ടമ്മയെ മാനംഭംഗപ്പെടുത്തിയെന്ന കേസില്‍ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; അറസ്റ്റ് ഉടന്‍
കൊച്ചി: (www.kvartha.com 11.07.2018) കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. വൈദികരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു നിരീക്ഷിച്ച കോടതി, അറസ്റ്റിന് അനുമതി നല്‍കി.
കേസ് ഡയറി വിശദമായി പരിശോധിച്ചെന്നു പറഞ്ഞ ഹൈക്കോടതി, പ്രതികളെ അറസ്റ്റു ചെയ്യാന്‍ പര്യാപ്തമായ വസ്തുതകളുണ്ടെന്നും വ്യക്തമാക്കി. സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു.
കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡെല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവരുടെ ഹര്‍ജികളാണ് തള്ളിയത്. ഇതോടെ വൈദികരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആയിരുന്നുവെന്നും അവരുടെ മൊഴിപ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നുമാണു വൈദികര്‍ വാദിച്ചത്. എന്നാല്‍, പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ തന്നെ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. മാത്രമല്ല വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഈ വാദം കണക്കിലെടുത്ത കോടതി, പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വൈദികര്‍ക്ക് ജാമ്യാപേക്ഷ നല്‍കാമെന്ന് വ്യക്തമാക്കി കൊണ്ട് മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളുകയായിരുന്നു. അതേസമയം, ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ വൈദികര്‍ ബുധനാഴ്ച തന്നെ കീഴടങ്ങിയേക്കുമെന്നും സൂചനകളുണ്ട്.
തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലോ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പിലോ കീഴടങ്ങുമെന്നാണ് അറിയുന്നത്. കേസിലുള്‍പ്പെട്ട മറ്റൊരു വൈദികന്‍ എബ്രഹാം വര്‍ഗീസ് ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala HC denies anticipatory bail to church priests, Kochi, News, Trending, Molestation, Religion, Church, High Court of Kerala, Complaint, Kerala.

Powered by Info News For You

Comments
Post a Comment