പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് ഉത്തരവിറക്കിയ സ്‌കൂളിന്റെ നടപടി വിവാദത്തില്‍

ന്യൂഡല്‍ഹി: (www.kvartha.com 05.07.2018) പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് ഉത്തരവിറക്കിയ സ്‌കൂളിന്റെ നടപടി വിവാദത്തില്‍. പൂനെ എം.ഐ.ടി സ്‌കൂളാണ് വിദ്യാര്‍ത്ഥിനികള്‍ ധരിക്കേണ്ട അടിവസ്ത്രത്തിനും പാവാടയുടെ ഇറക്കം എത്രവരെ വേണമെന്നും മറ്റും കാട്ടി ഉത്തരവിറക്കിയത്. അടിവസ്ത്രത്തിന് വെള്ളയോ ചര്‍മ്മത്തിന്റെ നിറമോ ആയിരിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

മാത്രമല്ല, പെണ്‍കുട്ടികള്‍ ശുചിമുറികള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക സമയക്രമവും സ്‌കൂള്‍ മാനേജ്‌മെന്റ് നിശ്ചിയിച്ചിരുന്നു. എന്നാല്‍ ഉത്തരവിനെതിരെ രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ഭാഗത്തുനിന്നും വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Pune School Issues Order on Girls' Innerwear Colour, Restricts Washroom Timings, New Delhi, News, Controversy, Pune, Students, Protesters, Parents, Allegation, National

സ്‌കൂള്‍ ഡയറിയില്‍ ഉത്തരവ് സംബന്ധിച്ച കാര്യങ്ങള്‍ എഴുതിയതിന് ശേഷം ഒപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.

എന്നാല്‍ പ്രതിഷേധം ശക്തമായിട്ടും ഉത്തരവ് മരവിപ്പിക്കാനോ പരിഷ്‌കരിക്കാനോ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഇത്തരം ഒരു നിര്‍ദേശം നല്‍കിയതില്‍ സ്‌കൂളിന് പ്രത്യേക അജണ്ടയൊന്നുമില്ലെന്നും മുന്‍കാലങ്ങളിലെ ചില അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്നും എം.ഐ.ടി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചോ. സുചിത്ര വ്യക്തമാക്കി.

Keywords: Pune School Issues Order on Girls' Innerwear Colour, Restricts Washroom Timings, New Delhi, News, Controversy, Pune, Students, Protesters, Parents, Allegation, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?