ചെര്‍ക്കളത്തിന്റെ മരണം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം: മുസ്്‌ലിം ലീഗ് പരാതി നല്‍കി
കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം നിര്യാതനായ മുന്‍ മന്ത്രിയും മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായ ചെര്‍ക്കളം അബ്ദുള്ളയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കി.
ചെര്‍ക്കളം അബ്ദുള്ളയുടെ മരണംമൂലം വേദന അനുഭവിക്കുന്ന കുടുംബത്തെയും മുസ്്‌ലിം ലീഗ് പാര്‍ട്ടിയെയും ജനമധ്യത്തില്‍ താറടിച്ച് കാണിക്കുന്നതിനും പ്രവര്‍ത്തകര്‍ക്കിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനുമായി ബോധപൂര്‍വമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ ചെര്‍ക്കളം അബ്ദുള്ളയുടെ കുടുംബത്തിനും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ മാനസിക വിഷമങ്ങളും വേദനയും കണക്കിലെടുത്ത് ശക്തമായ അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Powered by Info News For You

Comments
Post a Comment