കുടിക്കാന്‍ ആവശ്യപ്പെട്ടിട്ട് നല്‍കിയില്ല; ഷെഫ് ജീവനക്കാരനെ കുത്തികൊല്ലാന്‍ ശ്രമിച്ചു

ദുബൈ: (www.kvartha.com 12.07.2018) ജീവനക്കാരെ കത്തികൊണ്ട് കുത്തിയ ഷെഫിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ. ദുബൈയിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം നടന്നത്. ജീവനക്കാരനോട് ഷെഫ് കുടിക്കാന്‍ എന്തെങ്കിലും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജീവനക്കാരന്‍ ആവശ്യം നിഷേധിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.

പരസ്പരം അസഭ്യം പറഞ്ഞതിന് രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. വാക്കേറ്റത്തിനിടയില്‍ ഷെഫ് അടുക്കളയില്‍ കയറി കത്തിയുമായി വന്ന് ജീവനക്കാരനെ കുത്തുകയായിരുന്നു. ഇടതുകയ്യിലാണ് കുത്തേറ്റത്.

Gulf, UAE, Crime
ഹോട്ടല്‍ ജീവനക്കാര്‍ ഭക്ഷണത്തിനോ കുടിക്കാനോ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ നല്‍കാവൂ എന്ന് റസ്റ്റോറന്റ് മാനേജര്‍ നിര്‍ദ്ദേശിച്ചിരുന്നതായി അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശം തനിക്ക് ബാധമകല്ലെന്ന് പറഞ്ഞായിരുന്നു ഷെഫിന്റെ അഴിഞ്ഞാട്ടം.

കുത്തേറ്റ ജീവനക്കാരന്‍ ബോധശൂന്യനായി വീണതോടെ മറ്റ് ജീവനക്കാര്‍ അദ്ദേഹത്തെ ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റി.  കുത്തേറ്റ കൈക്ക് സ്ഥിരമായി സ്വാധീന ശേഷി കുറവ് അനുഭവപ്പെടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Dubai Public Prosecution has referred a chef to the criminal court for stabbing an employee at a restaurant following a heated argument. The chef reportedly got into a fight with the employee when the latter refused to offer him a drink he asked for. The chef is facing assault charges after stabbing the employee and causing him a permanent disability in his left arm.

Keywords: Gulf, UAE, Crime


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?