മദ്യലഹരിയിലായിരുന്ന പതിനെട്ടുകാരിയെ ബലമായി പിടിച്ചുവെച്ച് പീഡിപ്പിച്ചു; ഇന്ത്യാക്കാരനായ ധനകാര്യ വിദഗ്ദന് എട്ട് വര്‍ഷം തടവ്

ലണ്ടന്‍: (www.kvartha.com 07.07.2018) മദ്യലഹരിയിലായിരുന്ന പതിനെട്ടുകാരിയെ ബലമായി പിടിച്ചുവെച്ച് പീഡിപ്പിച്ച കേസില്‍ ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്. വടക്കന്‍ ലണ്ടനില്‍ താമസിക്കുന്ന സഞ്ജയ് നകേര്‍ (28) എന്ന ധനകാര്യ വിദഗ്ദനാണ് ശിക്ഷിക്കപ്പെട്ടത്.

ലണ്ടനിലെ ഒരു നൈറ്റ് ക്ലബ്ബില്‍ വച്ചായിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട പെണ്‍കുട്ടിയെ ക്ലബ്ബില്‍ നിന്ന് അധികൃതര്‍ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് ബോധം മറഞ്ഞ അവസ്ഥയിലായ പെണ്‍കുട്ടിയെ സഞ്ജയ് തോളിലേറ്റി പുറത്തേക്ക് കൊണ്ടുപോയി ഇടവഴിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

Indian-origin financier gets 8 yrs in jail for rape in UK, London, News, Crime, Criminal Case, Molestation, Prison, Court, World

വഴിയില്‍ വച്ച് പെണ്‍കുട്ടിയെ ചുംബിക്കാന്‍ ശ്രമിച്ച സഞ്ജയെ അവര്‍ തള്ളിമാറ്റി. എന്നാല്‍, പെണ്‍കുട്ടിയുടെ ജാക്കറ്റില്‍ പിടിച്ചുവലിച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ തെളിവായി പോലീസ് ഹാജരാക്കി. സഞ്ജയ് വിവാഹിതനാണ്. മൂന്നു കുറ്റങ്ങളാണ് സഞ്ജയ്‌ക്കെതിരെ ലണ്ടന്‍ ക്രൗണ്‍ കോടതി ചുമത്തിയിരിക്കുന്നത്.

Keywords: Indian-origin financier gets 8 yrs in jail for molest in UK, London, News, Crime, Criminal Case, Molestation, Prison, Court, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?