കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസ്; മൂന്നാംപ്രതിയായ വൈദികനും അറസ്റ്റില്‍

പത്തനംതിട്ട: (www.kvartha.com 13.07.2018) കുമ്പസാര രഹസ്യം മറയാക്കി യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്നാംപ്രതിയായ വൈദികനും അറസ്റ്റില്‍. മൂന്നാം പ്രതി ഫാ. ജോണ്‍സണ്‍ വി.മാത്യുവിനെയാണ് തിരുവല്ലയില്‍ നിന്നും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസാണ് ഫാ.ജോണ്‍സണിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കേസില്‍ രണ്ടാം പ്രതിയായ ജോബ് മാത്യുവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ 15 ദിവസത്തേക്ക് തിരുവല്ല കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ച ജാമ്യാപേക്ഷ നല്‍കിയെങ്കിലും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനായി കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

Orthodox molest case: one more priest held by cops, Pathanamthitta, News, Religion, Arrest, Molestation, Crime, Criminal Case, Kerala

ഒന്നാം പ്രതി ഏബ്രഹാം വര്‍ഗീസിന്റെ കുന്നന്താനത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നിരുന്നു. ഏബ്രഹാം വര്‍ഗീസും മൂന്നാം പ്രതി ജെയ്‌സ് കെ.ജോര്‍ജും ഇപ്പോഴും ഒളിവിലാണ്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയ ഹൈക്കോടതി ഗുരുതരമായ പരാമര്‍ശങ്ങളും നടത്തിയിരുന്നു. ഇതോടെയാണ് പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘം നീക്കം ഊര്‍ജിതമാക്കിയത്. ഒളിവില്‍ പോയ പ്രതികളെ സഭയും കൈവിട്ടതോടെയാണ് രണ്ടാം പ്രതി കീഴടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Orthodox molest case: one more priest held by cops, Pathanamthitta, News, Religion, Arrest, Molestation, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?