ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടറായി ജില്ലാ പോലീസ് മേധാവി!

ദേളി: (www.kasargodvartha.com 01.07.2018) കാസര്‍കോട് ജനമൈത്രി പോലീസും ദേളി എച്ച്.എന്‍.സി ആശുപത്രിയും സംയുക്തമായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ച് ജില്ലാ പോലീസ് മേധാവി ഡോ: എ. ശ്രീനിവാസ്. സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് മൂന്ന് വര്‍ഷം ഡോക്ടറായി പ്രാക്ടീസ് നടത്തിയ ഡോ. ശ്രീനിവാസ് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ടാണ് രോഗികളെ പരിശോധിച്ചത്.

ഞായറാഴ്ച രാവിലെയാണ് സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തിയത്. സ്ത്രീ രോഗ വിഭാഗത്തില്‍ ഡോ. അര്‍ഷി മുഹമ്മദ്, ശിശുരോഗ വിഭാഗത്തില്‍ ഡോ. രാജേഷ്, ഇഎന്‍ടി വിഭാഗത്തില്‍ ഡോ. ബിനി മോഹന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. എച്ച്.എന്‍.സി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷിജാസ് മംഗലാട്ട് മുഖ്യാതിഥിയായിരുന്നു.

യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം, കാസര്‍കോട് ടൗണ്‍ എസ് ഐ പി. അജിത് കുമാര്‍, ഫിസിഷ്യന്‍ ഡോ. മൊയ്തീന്‍ കുഞ്ഞി, അഡ്മിനിസ്‌ട്രേറ്റര്‍ അബൂ യാസര്‍ കെ.പി തുടങ്ങിയവര്‍ സംസാരിച്ചു. ബീറ്റ് ഓഫീസര്‍മാരായ പ്രദീപ്, വിനോദ് കുമാര്‍, ജിന്‍സര്‍, കുമാരന്‍, ഡബ്ല്യ.സി.പി.ഒ ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട് സിഐ അബ്ദുര്‍ റഹീം സ്വാഗതവും ജനമൈത്രി സിആര്‍ഒ കെ.പി.വി രാജീവന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Medical-camp, Doctor, District Police chief inspect patients as doctor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?