ഹജ്ജ് ക്യാംപിന്റെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു

നെടുമ്പാശ്ശേരി: (www.kvartha.com 20.07.2018) നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. ഫ്‌ളോറ ഹോട്ടലില്‍ നടന്ന യോഗം ഹജ്ജ് കാര്യ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷനായിരുന്നു.

എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.കെ.ഇബ്രാഹിം കുഞ്ഞ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുള്‍ മുത്തലിബ്, മുന്‍ എം.എല്‍.എ എ എം യൂസഫ്, ടി.എം.സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Group of Haj camps were formed, Nedumbassery Airport, News, Hajj, Religion, Inauguration, Hotel, Meeting, Kerala

സ്വാഗത സംഘം ഭാരവാഹികളായി മന്ത്രി ഡോ.കെ.ടി.ജലീല്‍ (മുഖ്യരക്ഷാധികാരി), ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ഷിഹാബ് തങ്ങള്‍, എം.എല്‍.എമാരായ വി.അബ്ദുര്‍ റഹ് മാന്‍, കെ.വി.അബ്ദുള്‍ ഖാദര്‍, അന്‍വര്‍ സാദത്ത്, വി.കെ.ഇബ്രാഹിം കുഞ്ഞ്, ടി.എ.അഹമ്മദ് കബീര്‍, എ.എം.ആരിഫ്, എ.എം.യൂസഫ് മുന്‍ എം.എല്‍.എ (രക്ഷാധികാരികള്‍) തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ചെയര്‍മാന്‍) ,എച്ച്.ഇ.ബാബുസേട്ട് (ജനറല്‍ കണ്‍വീനര്‍), അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ്, ടി.എം.സക്കീര്‍ ഹുസൈന്‍, അഡ്വ.വി.സലിം, മുസമ്മില്‍ ഹാജി, ടി.പി.എം ഇബ്രാഹിം ഖാന്‍, ഇ എസ്.ഹസ്സന്‍ ഫൈസി, എ.എം.മജീദ് (വൈസ് ചെയര്‍മാന്‍മാര്‍) പി.എ.ഷിഹാബ്, പി.എം.സഹീര്‍, പി.കെ.എ.കരീം, സലീം ഫാറൂഖി, കെ.എ.ഹൈദ്രോസ്, എം.കെ.ബാബു (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി രജിസ്‌ട്രേഷന്‍ എസ്.നാസിറുദ്ദീന്‍ (ചെയര്‍മാന്‍), കെ.അഹമ്മദ് ഹാജി (കണ്‍വീനര്‍), റിസപ്ഷന്‍ എ.കെ.അബ്ദുള്‍ ഹമീദ് (ചെയര്‍മാന്‍) ഹൈദ്രോസ് ഹാജി (കണ്‍വീനര്‍) ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഷെരീഫ് മണിയാട്ടുകുടി (ചെയര്‍മാന്‍) കെ.എം കുഞ്ഞുമോന്‍ (കണ്‍വീനര്‍), അക്കോമഡേഷന്‍ ഇ.കെ.അഹമ്മദ് കുട്ടി (ചെയര്‍മാന്‍) ഇബ്രാഹിം (കണ്‍വീനര്‍), ലൈറ്റ് ആന്റ് സൗണ്ട് മുഹമ്മദ് ചായിന്റടി (ചെയര്‍മാന്‍) സിയാദ് (കണ്‍വീനര്‍), ഫുഡ് എം.അഹമ്മദ് മൂപ്പന്‍ (ചെയര്‍മാന്‍) സി.എ.ഹാരിസ് (കണ്‍വീനര്‍), വളണ്ടിയര്‍ എ.കെ.അബ്ദുറഹ്മാന്‍ (ചെയര്‍മാന്‍) ഇസ്മഈല്‍ താനൂര്‍ (കണ്‍വീനര്‍), ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍ പി.വി.അബ്ദു റഹ് മാന്‍ (ചെയര്‍മാന്‍) ഡോ: ജുനൈദ് (കണ്‍വീനര്‍) തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Group of Haj camps were formed, Nedumbassery Airport, News, Hajj, Religion, Inauguration, Hotel, Meeting, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?