റോഡ് വികസന കാര്യത്തില്‍ സിപിഎമ്മും എംഎല്‍എയും ഇരട്ടത്താപ്പ് കാണിക്കുന്നതായി യു. ഡി.എഫ്; കെ.എസ്.ടി.പി പാത ഉപരോധിച്ചു

ഉദുമ: (www.kasargodvartha.com 12.07.2018) ഉദുമയുടെ റോഡ് വികസന കാര്യത്തില്‍ സി പി എമ്മും സ്ഥലം എം.എല്‍.എ യും കാണിക്കുന്ന ഇരട്ടത്താപ്പ് നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദുമയില്‍ കെ.എസ്.ടി.പി റോഡ് ഉപരോധിച്ചു. ഉദുമയുടെ വികസനത്തിന് തടസം നില്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് ഉപരോധം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ ആവശ്യപ്പെട്ടു.

റോഡ് വികസനത്തിന് വേണ്ടി കീഴാറ്റൂരില്‍ ഏക്കര്‍ കണക്കിന് നെല്‍വയല്‍ നികത്താന്‍ കൂട്ടുനില്‍ക്കുന്ന സി.പി.എം ഉദുമയില്‍ അനധികൃതമായി നിര്‍മ്മിച്ച തങ്ങളുടെ സ്മാരകം സംരക്ഷിക്കാന്‍ വേണ്ടി നാടിന്റെ വികസനത്തെ തന്നെ അട്ടിമറിക്കുകയാണ്. കാസര്‍കോട് - കാഞ്ഞങ്ങാട് കെ.എസ്.ടി.പി.റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാനിരിക്കെ ഏറ്റവും വാഹന അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് ഉദുമയും പരിസര പ്രദേശങ്ങളുമാണ്. നിരവധി പേരുടെ ജീവന്‍ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. വാഹന അപകടങ്ങള്‍ക്ക് കാരണമായിതീര്‍ന്ന സി.പി.എമ്മിന്റെ സ്മാരകം സംരക്ഷിക്കാന്‍ കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ ഇനിയും കൂട്ടുനില്‍ക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കാപ്പില്‍ കെ.ബി.എം.ഷെരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഉദയമംഗലം സുകുമാരന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.ആര്‍ വിദ്യാസാഗര്‍, ഗീത കൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് വാസു മാങ്ങാട്, മണ്ഡലം  യു.ഡി.എഫ് ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി, ഖത്തര്‍ കെ.എം.സി.സി. ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ,എം. കുഞ്ഞിരാമന്‍ പ്രസംഗിച്ചു.

പ്രകടനത്തിന് യു.ഡി.എഫ് നേതാക്കളായ എം.എച്ച് മുഹമ്മദ് കുഞ്ഞി, സത്താര്‍ മുക്കുന്നോത്ത്, സുബൈര്‍ കേരള, കരീം നാലാം വാതുക്കല്‍, കാദര്‍ ഖാത്തിം , എം.എം ഇബ്രാഹിം, കണിയമ്പാടി മുഹമ്മദ് ക്കുഞ്ഞി, എരോല്‍ മുഹമ്മദ്കുഞ്ഞി, ടി.കെ. ഹസീബ്, ആബിദ് മാങ്ങാട്, പ്രഭാകരന്‍ തെക്കേക്കര, ലക്ഷ്മി ബാലന്‍, ശംഭു ബേക്കല്‍, ചന്ദ്രന്‍ നാലാം വാതുക്കല്‍, അന്‍വര്‍ മാങ്ങാട്, കൊപ്പല്‍ പ്രഭാകരന്‍, ശ്രീധരന്‍ പള്ളം, ശ്രീധരന്‍ പള്ളം, ശ്രീധരന്‍ വയലില്‍, മുരളി പള്ളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഉദുമ ടൗണില്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്നത് വര്‍ഷങ്ങള്‍ക്ക് സി.പി.എം നിര്‍മ്മിച്ച ഭാസ്‌കര കുമ്പള സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രമാണ്. റോഡ് വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ഉദുമ പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. നിരവധി അപകട മരണങ്ങള്‍ക്ക് സാക്ഷിയായ ഉദുമ ടൗണില്‍ ഡിവൈഡറോട് കൂടിയ ആറുവരിപ്പാത നിര്‍മ്മിക്കാന്‍ തയ്യാറാണെന്നും ഇതിന് തടസം നില്‍ക്കുന്ന സി.പി.എം ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി തന്നാല്‍ തൊട്ടടുത്ത  ദിവസം തന്നെ റോഡിന്റെ പണി പുനരാരംഭിക്കാമെന്നു കെ.എസ്. ടി .പി അധികൃതര്‍ സര്‍വകക്ഷി യോഗത്തെ അറിയിച്ചിരുന്നു.

പക്ഷെ തങ്ങളുടെ പാര്‍ട്ടിയുടെ രക്ത സാക്ഷിയുടെ ഓര്‍മ്മയ്ക്കാണെന്നു പറഞ്ഞു കൊണ്ട് ഇതു പൊളിച്ചുമാറ്റാതെ സി.പി.എം. റോഡ് വികസനത്തിന് എതിര് നില്‍ക്കുകയാണ്. കെ.എസ്.ടി.പി. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ബസ് കാത്തിരിപ്പ് കേന്ദ്രം അല്‍പം മുന്നോട്ടുമാറിയതോടെ ഈ ഷെല്‍ട്ടര്‍ ഉപയോഗമില്ലാതായിരിക്കുകയാണ്. ഇതു പൊളിച്ചുമാറ്റാതെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ പറ്റില്ലെന്ന കെ.എസ്.ടി.പി. അധികൃതരുടെ തീരുമാനത്തെ ഏറ്റുപിടിച്ചാണ് സി.പി.എം രംഗത്തുള്ളത്.

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും എത്തിപ്പെടുന്ന ഉദുമ ടൗണില്‍ വീതി കുറഞ്ഞ റോഡാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതു കാരണം ടൗണില്‍ നാലുപേര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ചെറിയ ടൗണുകളിലും ജംക്ഷനുകളിലും സിഗ്‌നല്‍ ലൈറ്റുകളും ഡിവൈഡറുകളും മറ്റു സൗകര്യങ്ങളും ഒരുക്കിയ കെ.എസ് ടി.പി അധികൃതര്‍ ഉദുമയില്‍ ഇതൊന്നും നിര്‍മ്മിച്ചതുമില്ല. അവസാനം ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ടൗണില്‍ ഡിവൈഡറുകള്‍ നിര്‍മ്മിക്കാന്‍ കെ എസ്.ടി.പി.തയ്യാറായത്. അതാവട്ടേ കൂടുതല്‍ അപകടങ്ങള്‍ വരുത്തുന്ന രീതിയിലുമാണെന്ന് യു.ഡി.എഫ് ആരോപിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, UDF, Protest, Development project, UDF against CPM and MLA on Road development issue
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?