ന്യൂന മര്‍ദം രൂക്ഷം: വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരും
കേരളം (www.evisionnews.co): ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യത. എന്നാല്‍ തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. മധ്യപ്രദേശിനു മീതേയുള്ള ന്യൂനമര്‍ദ ഫലമായി ഉത്തരേന്ത്യ മുഴുവന്‍ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കയാണ്. ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്ന മേഘങ്ങള്‍ തെക്ക് നിന്നു വടക്കോട്ട് പോകുന്ന വഴി കേരളത്തിന് മീതേ പെയ്തിറങ്ങുന്നു. പശ്ചിമഘട്ട മലനിരകളില്‍ തട്ടി ഘനീഭവിച്ചാണ് മേഘങ്ങള്‍ പെയ്തിറങ്ങുന്നത്.
ഈന്യൂനമര്‍ദം പെയ്തു തീരുന്നതിന് പിന്നാലെയാണ് ഒഡീഷയ്ക്ക് താഴെ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടുന്നത്. ഇതു ഉത്തരേന്ത്യയിലെ പ്രളയ സ്ഥിതി സങ്കീര്‍ണമാക്കും. മേഘസ്‌ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളില്‍ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നല്‍കുന്നു. ആഗസ്ത് ആദ്യവാരവും തുടര്‍ ന്യൂനമര്‍ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
Powered by Info News For You

Comments
Post a Comment