എംഎം ജേക്കബ് അനുസ്മരണം
പാലാ : (www.kvartha.com 09.07.2018) 1952ല്‍ ബിഎസ്എസിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ എംഎം ജേക്കബ് ദേശീയ സംസ്ഥാന തലത്തില്‍ നിരവധി സ്ഥാനങ്ങളാണ് വഹിച്ചിട്ടുള്ളത്. കേരള കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ കോണ്‍ഗ്രസിന് വേണ്ടി ശക്തമായി നില കൊണ്ട നേതാവായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം യുവജന മുന്നേറ്റത്തിന് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ യുവനേതാക്കള്‍ക്ക് പോലും അവകാശപ്പെടാനാകാത്ത നിലപാടുകളിലെ കാര്‍ക്കശ്യമായിരുന്നു എംഎം ജേക്കബിന്റെ പ്രത്യേകത.
കോട്ടയം ജില്ലയില്‍ രാമപുരം മുണ്ടയ്ക്കല്‍ ഉലഹന്നാന്‍ മാത്യു, റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1928 ഓഗസ്റ്റ് ഒമ്പതിന് മുണ്ടയ്ക്കല്‍ മാത്യു ജേക്കബ് എന്ന എംഎം ജേക്കബ് ജനിച്ചു. മഞ്ചാടിമറ്റം പ്രൈമറി സ്‌കൂള്‍, രാമപുരം സെന്റ് അഗസ്റ്റിന്‍സ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ പഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കവേ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനാല്‍ ഇടക്കാലത്തു പഠനം ഉപേക്ഷിക്കേണ്ടിവന്നു.
തുടര്‍ന്ന് തേവര എസ് എച്ച് കോളജ്, മദ്രാസ് ലയോള കോളജ്, ലക്‌നൗ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം. നിയമത്തില്‍ ബിരുദം, രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദം, ഇന്‍കം ടാക്‌സ് ഡിപ്ലോമ, ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഉന്നത പഠനം.

1952ല്‍ രാമപുരത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായിരുന്നു. കോട്ടയത്ത് അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭൂദാനപ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്കു കടന്നു. 1954ല്‍ ഭാരത് സേവക് സമാജില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ കെ.എം. മാണിക്കെതിരെ രണ്ടു തവണ മത്സരിച്ചു. 1970ല്‍ 374 വോട്ടിനും പിന്നീട് 10 വര്‍ഷത്തിനു ശേഷം 1980ല്‍ 4,566 വോട്ടിനും മാണിയോടു പരാജയപ്പെട്ടു.
1982ലും 1988ലും രാജ്യസഭാംഗമായി (1982 മുതല്‍ 1994 വരെ). 1986ല്‍ രാജ്യസഭാ ഉപാധ്യക്ഷനാകുന്ന ആദ്യ മലയാളിയായി. രാജ്യസഭയില്‍ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുതവണ കേന്ദ്രസഹമന്ത്രിയായി (1986 മുതല്‍ 1993 വരെ) രാജീവ് ഗാന്ധി മന്ത്രിസഭയില്‍ പാര്‍ലമെന്ററി സഹമന്ത്രി, ജലവിഭവത്തിന്റെ സ്വതന്ത്രചുമതല, നരസിംഹറാവു മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രി.
1985ലും 1993ലും യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പ്രസംഗിച്ചു. 1993ല്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലും 1994യില്‍ വിയന്നയിലും നടന്ന യുഎന്‍ മനുഷ്യാവകാശ സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1994ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നിരീക്ഷകനായിരുന്നു. 1995 മുതല്‍ 2007 വരെ മേഘാലയ ഗവര്‍ണറായിരുന്നു. (1995ല്‍ നിയമിതനായി. 2000ല്‍ വാജ്‌പേയി സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കി. 2005 മുതല്‍ 2007 വരെ കാലാവധി നീട്ടി).
1984ല്‍ സബോര്‍ഡിനേറ്റ് ലജിസ്ലേഷന്‍ കമ്മറ്റിയുടെയും 1994ല്‍ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയും ചെയര്‍മാന്‍. കെപിസിസി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എഐസിസി അംഗം, കോണ്‍ഗ്രസ് ദേശിയ ജനറല്‍ സെക്രട്ടറി, ഭാരത് സേവക് സമാജ് അഖിലേന്ത്യാ വൈസ് ചെയര്‍മാന്‍, റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രസിഡന്റ്, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികളൊക്കെ വഹിച്ചിട്ടുണ്ട്.
വീക്ഷണം പത്രത്തിന്റെ മാനേജിങ് ഡയറക്ടറും തിരുവനന്തപുരത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന കോണ്‍ഗ്രസ് റിവ്യൂ എന്ന ദൈ്വവാരികയുടെ പത്രാധിപരും ആയിരുന്നു.
അന്‍പതുകളുടെ ആദ്യ കാലത്ത് ഇദ്ദേഹം രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോള്‍ ഇദ്ദേഹം ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനാരംഭിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതു സംബന്ധിച്ച പരിശീലന പരിപാടികള്‍ ഇദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. 1954ല്‍ ഭാരത് സേവക് സമാജില്‍ ചേര്‍ന്നു. ഇതൊരു രാഷ്ട്രീയ രഹിത വോളണ്ടറി സംഘടനയായിരുന്നു.
ജവഹര്‍ലാല്‍ നെഹ്രുവായിരുന്നു ഇതിന്റെ പ്രസിഡന്റ്. കേന്ദ്രമന്ത്രിയായിരുന്ന ഗുല്‍സാരിലാല്‍ നന്ദയായിരുന്നു ചെയര്‍മാന്‍. ഇന്ത്യയുടെ ആസൂത്രിത വികസനത്തില്‍ പൊതു പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. വോളണ്ടിയര്‍മാരെയും കാമ്പ് ലീഡര്‍മാരെയും പരിശീലിപ്പിക്കുന്ന ജോലിയായിരുന്നു ഇദ്ദേഹം ചെയ്തത്.
1957ല്‍ കളമശ്ശേരിയില്‍ വര്‍ക്ക് ആന്‍ഡ് ഓറിയന്റേഷന്‍ സെന്റര്‍ എന്ന പദ്ധതിയില്‍ ട്രെയിനിംഗ് സൂപ്പര്‍വൈസറായി ജോലി ചെയ്തിട്ടുണ്ട്. ലോക് കാര്യ ക്ഷേത്ര, നഗര സാമൂഹികക്ഷേമ പ്രസ്ഥാനങ്ങള്‍, ചേരിയില്‍ സേവനം നടത്തുന്ന കേന്ദ്രങ്ങള്‍, രാത്രി താവളങ്ങള്‍ എന്നിങ്ങനെ പല പദ്ധതികളിലും ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്. ഭാരത് സേവക് സമാജിന്റെ ഭാഗമായി യുനസ്‌കോ എന്ന സംഘടനയോടും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്.
1960ല്‍ ശ്രീലങ്കയിലും പ്രവര്‍ത്തിക്കുകയുണ്ടായി. തിരുവനന്തപുരത്തുനടന്ന ഗാന്ധി സെന്റിനറി നാഷണല്‍ ഇന്റഗ്രേഷന്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പിലും പങ്കെടുത്തിരുന്നു. തേവരയിലെയും പിന്നീട് രാജഗിരിയിലെയും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ വര്‍ക്ക് എന്ന പരിശീലനസ്ഥാപനത്തില്‍ ഇദ്ദേഹം അതിഥിയായി ക്ലാസുകളെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Senior Congress leader M M Jacob passes away, Kerala Congress, Politics, Dead, Lawyers, Study, Governor, News, Kerala.

Powered by Info News For You

Comments
Post a Comment