കുടുംബ കലഹം; കുര്‍ള റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ആര്‍ പി എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു

മുംബൈ: (www.kvartha.com 31.07.2018) കുടുംബ കലഹത്തെ തുടര്‍ന്ന് കുര്‍ള റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കില്‍ കിടന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാരും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷിച്ചു. മുംബൈ സ്വദേശി നരേന്ദ്ര ദാംജി കൊടെക്കറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റെയില്‍ സ്‌റ്റേഷനിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. ട്രെയിന്‍ കുര്‍ള സ്‌റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ ട്രാക്കിലേക്ക് ഇറങ്ങി കിടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്ലാറ്റ്‌ഫോമിലെ യാത്രക്കാര്‍ ഉടന്‍ തന്നെ ട്രാക്കിലിറങ്ങി ഇയാളെ പിടിച്ചുകയറ്റുകയായിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു.

Man lies on railway track in suicide attempt in Kurla, Mumbai, Mumbai, News, Train, Suicide Attempt, CCTV, Video, Family, Protection, Police, National

അതേസമയം, ഇയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൗണ്‍സിലിംഗിന് ശേഷം സുരക്ഷിതമായി വീട്ടില്‍ എത്തിച്ചിട്ടുണ്ടെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man lies on railway track in suicide attempt in Kurla, Mumbai, Mumbai, News, Train, Suicide Attempt, CCTV, Video, Family, Protection, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?