കാര്‍ഗില്‍ കോളിംഗ് അഖിലേന്ത്യ റൈഡുമായി ടിവിഎസ്

കൊച്ചി : (www.kvartha.com 12.07.2018) കാര്‍ഗില്‍ വിജയദിനം ആയ ജൂലൈ 26 ന്, ഇന്ത്യന്‍ പ്രതിരോധ സേനയുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട്, ടിവിഎസ് മോട്ടോര്‍ കമ്പനി, അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇരുചക്ര വാഹന റൈഡ് സംഘടിപ്പിക്കും.

ഇന്ത്യയിലെ മുന്‍നിര ഇരുചക്രമുച്ചക്ര വാഹന നിര്‍മാതാക്കളായ, ടിവിഎസ് മോട്ടോര്‍ കമ്പനി, അവരുടെ ജനപ്രിയ ബ്രാന്‍ഡായ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ പേരിലാണ് ഈ സംരംഭം ആവിഷ്‌കരിച്ചിരിക്കുന്നത്. കാര്‍ഗില്‍ കോളിംഗ് യഥാര്‍ത്ഥ താരങ്ങള്‍ക്കുവേണ്ടിയുള്ള റൈഡില്‍, ഓരോ ഇന്ത്യാക്കാരനും അവരവര്‍ക്ക് ഇഷ്ടമുള്ള വാഹനങ്ങളില്‍ പങ്കെടുക്കാം.

‘Kargil Calling – Ride for the Real Stars’ By TVS Motors Celebrates Contribution Of The Indian Defence Forces, Kochi, News, Business, Auto & Vehicles, Military, Protection, Rally, Website, Visit, Kerala

ഇന്ത്യന്‍ പ്രതിരോധ സേനയുടെ വിജയഗാഥകള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയാണ് ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ കോളിംഗിന്റെ ഉദ്ദേശം. ഇന്ത്യന്‍ ജനതയ്ക്ക് സമാധാനവും സുരക്ഷയും സൗഖ്യവും നല്‍കുന്ന ഇന്ത്യന്‍ സൈന്യത്തിന് നന്ദി രേഖപ്പെടുത്തുക കൂടിയാണ് കാര്‍ഗില്‍ കോളിംഗ്. ഇന്ത്യന്‍ സൈന്യത്തിന്റെ ജാഗ്രതയ്ക്ക് ജനതയുടെ നന്ദി രേഖപ്പെടുത്താന്‍ കാര്‍ഗില്‍ കോളിംഗ് റാലിയില്‍ ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കണമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി (മാര്‍ക്കറ്റിംഗ്) വൈസ് പ്രസിഡന്റ് അനിരുദ്ധ ഹല്‍ദാര്‍ അഭ്യര്‍ത്ഥിച്ചു.

യഥാര്‍ത്ഥ രാഷ്ട്ര ശില്പികളാണ് ഇന്ത്യന്‍ സൈന്യം. കാര്‍ഗില്‍ കോളിംഗ് റാലിയുടെ ടച്ച് പോയിന്റ് രാജ്യത്തെ ടിവിഎസ് ഷോറൂമുകളായിരിക്കും. 3,500ലേറെ വരുന്ന ചാനല്‍ പാര്‍ട്ണര്‍മാര്‍ റാലിക്ക് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.

റാലിയില്‍ പങ്കെടുക്കാന്‍ www.ttssvarctiyplus.com എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 1800 315 7300 എന്ന നമ്പരിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ അയക്കുകയോ ചെയ്താല്‍ മതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ‘Kargil Calling – Ride for the Real Stars’ By TVS Motors Celebrates Contribution Of The Indian Defence Forces, Kochi, News, Business, Auto & Vehicles, Military, Protection, Rally, Website, Visit, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?