അനന്തപുരി എക്‌സ്പ്രസിന്റെ എഞ്ചിനില്‍ തീപിടുത്തം; സംഭവം പ്ലാറ്റ് ഫോമില്‍ പ്രവേശിക്കുന്നതിനിടെ
കൊല്ലം: (www.kvartha.com 16.07.2018) ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന അനന്തപുരി എക്‌സ്പ്രസിന്റെ എഞ്ചിനില്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊല്ലം സ്‌റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം. അപകടത്തില്‍ യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി.
കൊല്ലത്ത് യാത്ര അവസാനിപ്പിക്കേണ്ട ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് എഞ്ചിനില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്. ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചു. ട്രെയിനിനിന്റെ ജനറേറ്ററില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Train catches fire at Kollam railway station in Kerala, Kollam, News, Train, Fire, Passengers, Railway, Kerala.
Powered by Info News For You

Comments
Post a Comment