സ്വകാര്യ ബസ് പോയതിനു തൊട്ടുപിന്നാലെ കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ടുവീണു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, ഗതാഗതം തടസപ്പെട്ടു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 25.07.2018) സ്വകാര്യ ബസ് കടന്നു പോയതിനു തൊട്ടുപിന്നാലെ കൂറ്റന്‍ പാറ റോഡിലേക്ക് ഉരുണ്ടുവീണു. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ബളാല്‍ പഞ്ചായത്തിലെ പുല്ലൊടി പാടി റോഡിലാണ് ചൊവ്വാഴ്ച രാവിലെ 8.30 മണിയോടെ കൂറ്റന്‍ പാറ റോഡിലേക്ക് വീണത്. ഇതോടെ റോഡ് ഗതാഗതം തടസപ്പെട്ടു. ടണ്‍ കണക്കിനു ഭാരമുള്ള കല്ല് വീണ് റോഡ് വിണ്ടുകീറി വലിയ ഗര്‍ത്തമായി മാറിയിരിക്കുകയാണ്.

കല്ല് റോഡില്‍ നിന്നും താഴേക്ക് ഉരുണ്ടുപോയിരുന്നെങ്കില്‍ താഴെയുള്ള സിവി കോളനിയിലെ ഇരുപതോളം വീടുകളില്‍ പതിച്ച് വന്‍ അപകടം തന്നെ സംഭവിക്കുമായിരുന്നു. വിവരമറിഞ്ഞ് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ സ്ഥലത്തെത്തി കോളനിയിലെ മുഴുവന്‍ വീട്ടുകാരെയും മാറ്റിപ്പാര്‍പ്പിച്ചു. യന്ത്രമുപയോഗിച്ചു കല്ല് പൊട്ടിച്ച് നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഉരുണ്ടുവീണ കല്ലിനോടു ചേര്‍ന്ന മറ്റൊരു കല്ലും ഇളകി നില്‍ക്കുന്നതിനാലാണു വീട്ടുകാരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയത്.


Keywords: Kasaragod, Kerala, news, Vellarikundu, Bus, Bus-driver, Road, Huge rock falls to Road
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?