ബിഷപ്പിനെതിരേ പീഡനാരോപണം നടത്തിയ കന്യാസ്ത്രീക്ക് സഹോദരിയുടെ ഭര്‍ത്താവുമായി അവിഹിത ബന്ധമെന്ന് ആരോപണം; കേസ് വഴിതിരിച്ചു വിടാനുള്ള നീക്കമെന്ന് സൂചന

കോട്ടയം:(www.kvartha.com 01/07/2018) ബിഷപ്പിനെതിരെ ലൈംഗീകാരോപണ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് എത്തി. കന്യാസ്ത്രീയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ച് കേസ് വഴി തിരിച്ചു വിടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് സൂചന. ലത്തീന്‍ കത്തോലീക്കാ സഭയിലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് കേസെടുത്തിരിക്കുന്നത്.

ബന്ധുവായ ഒരാളുമായി കന്യാസ്ത്രീക്ക് വഴി വിട്ട ബന്ധമുണ്ടായിരുന്നതായി കാട്ടി അയാളുടെ ഭാര്യ മദര്‍ സുപ്പീരിയര്‍ ജനറലിന് പരാതി നല്‍കിയിരുന്നതാണ് കേസ് എടുത്തതോടെ പുറത്ത് വരുന്ന വിവരം. വീട്ടമ്മ കന്യാസ്ത്രീയുടെ സഹോദരിയായി വരുമെന്നതാണ് ഇരുവരും തമ്മിലുള്ള ബന്ധം. സ്വന്തം സഹോദരിയുടെ ഭര്‍ത്താവുമായി അവിഹിത ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഒടുവില്‍ സഭയില്‍ നിന്നും നടപടി നേരിട്ടപ്പോള്‍ രൂപതാ തലവനായ ബിഷപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നാണ് ആരോപണം.

News, Kottayam, Kerala, Molestation, Complaint, Police, Investigates, Molestation: Case against Bishop

പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയായ ഡല്‍ഹിയിലെ മലയാളി വീട്ടമ്മ സുപ്പീരിയര്‍ ജനറലിന് നല്‍കിയ പരാതിയില്‍ കന്യാസ്ത്രീയ്‌ക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതും. കന്യാസ്ത്രീ തന്റെ ഭര്‍ത്താവുമായി സ്വന്തം വീട്ടില്‍ വച്ചും കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി നാടുകുന്നിലെ മഠത്തില്‍ വച്ചും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍.

ഇരുവരും തമ്മിലുള്ള അവിഹിത ബന്ധത്തെപ്പറ്റി ഭര്‍ത്താവ് കന്യാസ്ത്രീയുടെ മറ്റൊരു സഹോദരിയോടു തുറന്നു പറഞ്ഞത് ഭാര്യ കേട്ടിരുന്നു. കന്യാസ്ത്രീയുമായുള്ള ബന്ധത്തില്‍ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ട് സഹോദരിയും സഹോദരനും ചേര്‍ന്ന് ഡല്‍ഹിയിലുള്ള ബന്ധുവിന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. കന്യാസ്ത്രീ സഹോദരിയെന്ന നിലയിലാണ് ഡല്‍ഹിയില്‍ തന്റെ വസതിയില്‍ വരാറുണ്ടായിരുന്നതെന്നു യുവതി പരാതിയില്‍ പറയുന്നു. ഇതിനിടെ തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് 10 ദിവസത്തോളം നാട്ടിലെത്തി കുറവിലങ്ങാട് നാടുകുന്നിലെ മഠത്തിലെത്തി താമസിച്ചു. പരാതിയില്‍ വ്യക്തമാക്കുന്നു.

വെള്ളക്കടലാസിലെഴുതിയ പരാതി ഇ മെയിലിലാണ് ഡല്‍ഹിയിലുള്ള വീട്ടമ്മ കന്യാസ്ത്രീയുടെ മദര്‍ സുപ്പീരിയറിന് അയച്ചുകൊടുത്തത്. എന്നാല്‍ പരാതി സുപ്പീരിയര്‍ ജനറല്‍ ജലന്ധര്‍ ബിഷപ്പിന് കൈമാറുകയായിരുന്നു. കന്യാസ്ത്രീയ്‌ക്കെതിരെ അന്വേഷണം നടത്തി നടപടി കൈക്കൊള്ളാനായിരുന്നു ബിഷപ്പിന്റെ നിര്‍ദ്ദേശം. ഇതില്‍ത്തന്നെ കന്യാസ്ത്രീക്കെതിരെയുള്ള നീക്കം നേരത്തെ ആരംഭിച്ചു കഴിഞ്ഞന്നു വ്യക്തം.

എന്നാല്‍ നടപടിക്ക് നീക്കം തുടങ്ങിയതോടെ കന്യാസ്ത്രീയുടെ ബന്ധുക്കളും ഭീഷണിയുമായി രംഗത്ത് വന്നു. ബിഷപ്പിനെ പീഡന കേസില്‍ കുടുക്കുമെന്ന ഭീഷണി ഉയര്‍ന്നതോടെ സഭാ നേതൃത്വവും ഞെട്ടി. സഭാ നേതൃത്വം ഇവരെ സഭാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ സഭാ പരമായ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഭീഷണി വകവയ്ക്കാതെ ഇവരെ മഠത്തിന്റെ ചുമതലയില്‍ നിന്നും നീക്കുകയും ചെയ്തു. ഇതിനു ശേഷം കന്യാസ്ത്രീയും ബന്ധുക്കളും വീണ്ടും ബിഷപ്പിനെതിരെ ഭീഷണി മുഴക്കിയതോടെ ബിഷപ്പ് കോട്ടയം എസ് പിയ്ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതിനിടെ കന്യാസ്ത്രീയും ഉന്നത സഭാ നേതൃത്വത്തിന് ബിഷപ്പിനെതിരെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ ജലന്ധര്‍ രൂപതയില്‍ ഏറെക്കാലമായി പുകയുന്ന ആഭ്യന്തര കലാപത്തിന്റെ ക്ലൈമാക്‌സ് ആണ് പീഡന പരാതിയെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. വൈദികരും ബിഷപ്പും തമ്മിലുള്ള രൂക്ഷമായ 'ഈഗോ' പുതിയ രൂപത്തില്‍ പുറത്തുവന്നിരിക്കുകയാണെന്നാണ് ചില വൈദികര്‍ പറയുന്നത്. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നും ഒരു വിഭാഗം വൈദികര്‍ക്കൊപ്പം ചേര്‍ന്ന് ഇവര്‍ ബിഷപ്പിനെതിരെ പ്രവര്‍ത്തിച്ചുവെന്നും ആരോപണമുന്നയിക്കുന്നുണ്ട്. ബിഷപ്പ് രക്ഷാധികാരിയായ സന്യാസിനി സമൂഹത്തിലെ ഉന്നത സ്ഥാനത്തിരുന്ന ആളായിരുന്നു പരാതിക്കാരി.

സഭയിലെ പല കന്യാസ്ത്രീകളോടും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും അത് മേലധികാരികള്‍ക്കു പോലും അറിവുള്ളതാണെന്നും പലരുടെയും കുടുംബത്തിനും പണം നല്‍കി ഒതുക്കിയെന്നും വരെ ഇവര്‍ ആരോപിച്ചിരുന്നു. പല കന്യാസ്ത്രീകളും തങ്ങളുടെ ദുരവസ്ഥ വിവരിക്കുന്ന കത്തുകള്‍ പരാതിക്കാരിയുടെ പക്കല്‍ ഉണ്ടെന്നും സൂചനയുണ്ട്. കന്യാസ്ത്രീക്കെതിരായ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ബിഷപ്പിന് കേരളത്തില്‍ നിന്നും ഭീഷണിക്കത്ത് വന്നത്. കന്യാസ്ത്രീക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ അതിഗുരുതരമായ പ്രത്യാഘാതം നേരിടുമെന്നും പീഡന കേസില്‍ പെടുത്തുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും പറയുന്നു.

രൂപതയ്ക്കുള്ളിലെ അഭ്യന്തര കലഹം രൂക്ഷമായതോടെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അടക്കം കന്യാസ്ത്രീ ബിഷപ്പിനെതിരായ പരാതിയും നല്‍കിയിരുന്നു. ഭീഷണി ശക്തമായതോടെയാണ് ബിഷപ്പ് കോട്ടയം പോലീസിന് പരാതി നല്‍കിയത്. ഈ പരാതി ലഭിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കന്യാസ്ത്രീയുടെ പീഡന പരാതിയും പോലീസിന് ലഭിക്കുന്നത്.

2014 ല്‍ കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിനെതിരെ കുറവിലങ്ങാട് മരങ്ങാട്ടുപിള്ളി നാടുകുന്നിലെ മഠത്തിലെ കന്യാസ്ത്രീ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജലന്ധര്‍ രൂപതാധ്യക്ഷനും തൃശൂര്‍ സ്വദേശിയുമായ ബിഷപ്പിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുക്കുകയും ചെയ്തു. പീഡനവിവരം പുറത്തു പറയുമെന്ന് പറഞ്ഞ തന്നെ ബിഷപ്പ് അച്ചടക്കനടപടിക്ക് വിധേയയാക്കിയെന്നും പരാതിയിലുണ്ട്.

വിശദമായ അന്വേഷണത്തിലൂടെ മാത്രമെ സംഭവത്തിന്റെ ചുരുളഴിയൂ എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇരുകൂട്ടരുടെയും വിശദമായ മൊഴി എടുത്ത് എല്ലാ തലത്തിലും അന്വേഷണം നടത്തിയാല്‍ മാത്രമെ സത്യാവസ്ഥ കണ്ടെത്താനാവൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Molestation, Complaint, Police, Investigates, Molestation: Case against Bishop


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?