മകളോടുള്ള പ്രണയം ആത്മാര്‍ത്ഥമാണെന്ന് തെളിയിക്കാന്‍ ആത്മഹത്യ ചെയ്തു കാണിക്കണമെന്ന് പിതാവ്; കേട്ടപാടെ തോക്കെടുത്ത് സ്വയം നിറയൊഴിച്ച് യുവമോര്‍ച്ചാ നേതാവായ കാമുകന്‍ ആത്മാര്‍ത്ഥത തെളിയിച്ചു

ഭോപ്പാല്‍: (www.kvartha.com 04.07.2018) മകളോടുള്ള പ്രണയം ആത്മാര്‍ത്ഥമാണെന്ന് തെളിയിക്കാന്‍ ആത്മഹത്യ ചെയ്തു കാണിക്കണമെന്ന കാമുകിയുടെ പിതാവിന്റെ നിര്‍ദേശം അപ്പാടെ പാലിച്ച യുവാവ് അത്യാസന്നനിലയില്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭോപ്പാലിലാണ് സംഭവം. കാമുകിയോടുള്ള സ്‌നേഹം പ്രകടമാക്കാന്‍ യുവാവ് തോക്കെടുത്ത് സ്വയം നിറയൊഴിക്കുകയായിരുന്നു. ഇതോടെ മസ്തിഷ്‌ക മരണം സംഭവിച്ച യുവാവ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.

ബി.ജെ.പിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ അരേര മണ്ഡല്‍ വൈസ് പ്രസിഡന്റ് അതുല്‍ ലോഹന്ദെ ആണ് ചൊവ്വാഴ്ച രാത്രി കാമുകിയുടെ വീട്ടില്‍ വച്ച് 'മരിച്ചു'കാണിച്ചത്. നാടന്‍ തോക്ക് കൊണ്ട് സ്വയം തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. രാത്രി 9.30 മണിയോടെ കാമുകിയുടെ വീട്ടില്‍ എത്തിയ അതുല്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ വച്ചാണ് പിതാവിന്റെ നിര്‍ദേശം അപ്പാടെ അനുസരിച്ച് സാഹസം കാട്ടിയത്. ഉടന്‍തന്നെ കാമുകിയുടെ സഹായത്തോടെ ഇയാളെ ശിവാജി നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Man shoots himself after girlfriend’s father asks him to ‘prove love through suicide’, Bhoppal, News, Local-News, Suicide Attempt, Hospital, Treatment, Protection, National

നിറയൊഴിക്കുന്നതിന് മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് കാമുകിയുടെ പിതാവിന്റെ ആവശ്യം ഇയാള്‍ വ്യക്തമാക്കിയത്. ജീവിച്ചാല്‍ മകളെ വിവാഹം കഴിച്ചുതരാമെന്നും മരണപ്പെട്ടാല്‍ അടുത്ത ജന്മത്തില്‍ ഒന്നിക്കാമെന്നുമാണ് പിതാവ് പറഞ്ഞതെന്നും ഇയാള്‍ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ കൂടാതെയുള്ള ജീവിതം ഇല്ലെന്നും ഈ തീരുമാനം താന്‍ സ്വയം എടുക്കുന്നതാണെന്നും ഇതിന്റെ പേരില്‍ അവളെ ആരും കുറ്റപ്പെടുത്തരുതെന്നും അതുല്‍ പോസ്റ്റില്‍ പറയുന്നു. യുവതിക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം കഴിഞ്ഞ 13 വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അതുലിന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തി. ബാങ്ക് ജീവനക്കാരിയാണ് കാമുകി. വിവാഹം നടത്തിതരാത്തതിനെ ചൊല്ലി യുവതിയുടെ പിതാവുമായി ഇയാള്‍ വഴിക്കിട്ടിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

അതിനിടെ അതുല്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന് വ്യക്തമായതോടെ യുവതിയെയും കുടുംബത്തേയും പോലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഇവര്‍ക്കു നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് നടപടിയെന്ന് ഡിഐജി ധര്‍മ്മേന്ദ്ര ചൗധരി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man shoots himself after girlfriend’s father asks him to ‘prove love through suicide’, Bhoppal, News, Local-News, Suicide Attempt, Hospital, Treatment, Protection, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?