യൂത്ത് ലീഗ് പൊവ്വല്‍ ശാഖാ കമ്മിറ്റി അനുമോദിച്ചു
ബോവിക്കാനം (www.evisionnews.co): കുളത്തില്‍ വീണ രണ്ടു കൂട്ടുകാരെ അവസരോചിത ഇടപെടല്‍മൂലം രക്ഷിച്ച ആറുവയസുകാരന്‍ പൊവ്വല്‍ അമ്മങ്കോടിലെ സൈനുല്‍ ആബിദിന് യൂത്ത് ലീഗ് പൊവ്വല്‍ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.
പൊവ്വല്‍ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന പരിപാടി യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ അബ്ബാസ് കൊളചെപ്പ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ബാത്തിഷ പൊവ്വല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ശാഖാ ജനറല്‍ സെക്രട്ടറി ഉനൈസ് മദ്‌നിനഗര്‍ സ്വാഗതം പറഞ്ഞു. ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അനീഫ് പൈക്കം, എ.പി അസൈനാര്‍, അബ്ദുള്ള കുളത്തിങ്കര, എ.കെ യൂസഫ്, എം.കെ ഇബ്രാഹിം, ഹമീദ് കരമൂല, താജുദ്ധീന്‍ അമ്മങ്കോട്, റാഷിദ് നെല്ലിക്കാട്, യൂത്ത് ലീഗ് ശാഖാ സെക്രട്ടറി പി.എന്‍ മന്‍സൂര്‍ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment