വെള്ളം ഇറങ്ങിത്തുടങ്ങി, വീടുകളില്‍ താമസിക്കാന്‍ അസൗകര്യമുള്ള കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരാന്‍ മന്ത്രി സുധാകരന്റെ നിര്‍ദേശം
ഹരിപ്പാട്: (www.kvartha.com 27.07.2018) വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറഞ്ഞെങ്കിലും വീടുകളില്‍ താമസിക്കാന്‍ അസൗകര്യമുള്ള കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തുടരാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശിച്ചു.
പായിപ്പാട് ജലോത്സവ പവലിയനിലെ കടവ് പുനര്‍നിര്‍മ്മിക്കും. പുത്തന്‍ തുരുത്തു പാലം പിഡബ്ല്യു ചെയ്യുന്ന കാര്യം എംഎല്‍എയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്പര്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമ്പോഴാണ് ആവശ്യമായ ക്യാമ്പുകളുടെ പ്രവര്‍ത്തനം തുടരാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്.
പള്ളിപ്പാട് പഞ്ചായത്തിലെ കുരീത്തറ, ആഞ്ഞിലിമുട് സ്‌കൂള്‍, അരയാകുളങ്ങര ക്യാമ്പുകളിലെത്തിയ മന്ത്രി താമസക്കാരോട് സൗകര്യങ്ങളെപ്പറ്റിയും പ്രയാസങ്ങളെപ്പറ്റിയും ചോദിച്ചറിഞ്ഞു.
പറയങ്കേരി 28ല്‍ കടവ് റോഡിനു വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വീയപുരം പഞ്ചായത്തിലെ മേല്‍പ്പാടം എം ടി സ്‌കൂള്‍, പായിപ്പാട് പലത്തിനടുത്ത് ജലോത്സവ പവലിയനിലെ ക്യാമ്പ് എന്നിവിടങ്ങളിലും മന്ത്രിയെത്തി. ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയോട് കാര്യമായ പരാതികളൊന്നും ആരും പറഞ്ഞില്ല.
ചെറുതന പഞ്ചായത്തിലെ പുത്തന്‍ തുരുത്ത്, ആയാപറമ്പ് ന്യു യുപി സ്‌കൂള്‍, പി എച്ച് സി എന്നിവിടങ്ങളിലെ ക്യാമ്പുകളും മന്ത്രി സന്ദര്‍ശിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റംഗം എം സത്യപാലന്‍ ഹരിപ്പാട് ഏരിയ സെക്രട്ടറി എന്‍ സോമന്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സി പി ഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എസ് കൃഷ്ണകുമാര്‍, എസ് കൃഷ്ണന്‍കുട്ടി, പി ഓമന, ആര്‍ സുരേഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം ജോണ്‍ തോമസ്, വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസാദ്കുമാര്‍, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി എന്‍ സാനു എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Minister G Sudhakaran will continue visiting the relief camp,News, Local-News, Trending, Family, G Sudhakaran, Minister, Politics, Flood, Visit, Kerala.

Powered by Info News For You

Comments
Post a Comment