ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പുമായി ന്യൂസിലന്‍ഡ് സ്വാഗതം ചെയ്യുന്നു

കൊച്ചി: (www.kvartha.com 06.07.2018) ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ന്യൂസിലാന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ്‌സ്(NZEA) മൂന്നാമത് എഡിഷന്‍ എജ്യുക്കേഷന്‍ ന്യൂസിലാന്‍ഡിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായ കൃതി സാനോണ്‍ അവതരിപ്പിച്ചു.

ന്യൂസിലാന്‍ഡിന്റെ വിദ്യാഭ്യാസ സംവിധാനത്തെ ലോകത്തിലെ  #1വിദ്യാഭ്യാസ സംവിധാനമായി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് എജ്യുക്കേറ്റിങ്ങ് ഫോര്‍ ദി ഫ്യൂച്ചര്‍ ഇന്‍ഡക്‌സില്‍ റാങ്ക് ചെയ്തിട്ടുണ്ട്. സജീവമായ പഠനാന്തരീക്ഷവും, ഗ്ലോബല്‍ കരിയര്‍ കണക്ഷനുകളും ഒരു തുറന്നതും സഹവര്‍ത്തിത്വം ഉള്ളതുമായ സമൂഹത്തില്‍ ലഭ്യമാക്കിയത് വഴിയാണ് ന്യൂസിലാന്‍ഡിന് ഈ റാങ്കിങ്ങ് നേടാനായത്.

New Zealand’s education system is ranked the #1 education system,Kochi, Students, Education, New Zealand, Study, Kerala.

ന്യൂസിലാന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ്‌സിന്റെ മൂന്നാം സീസണ്‍ ഒരു കോടി രൂപയിലേറെ മൂല്യമുള്ളതാണ്. പഠിക്കുന്നതിന് ഭാഗികമായ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നു. ന്യൂസിലാന്‍ഡ് യൂണിവേഴ്‌സിറ്റികളില്‍ ബിസിനസ്, ഫാഷന്‍, സ്‌റ്റെം സംബന്ധമായ പ്രോഗ്രാമുകള്‍ (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്ങ്, മാത്തമാറ്റിക്‌സ്) തുടങ്ങിയവ ലഭ്യമാണ്.

എജ്യുക്കേഷന്‍ ന്യൂസിലാന്‍ഡ് ന്യുസീലാന്‍ഡിലെ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് ന്യൂസിലാന്‍ഡ് മാസ്‌റ്റേഴ്‌സ് ക്യാംപെയ്‌നും അവതരിപ്പിച്ചു. ഈ ക്യാംപെയ്ന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഡസ്ട്രിയുമായി ബന്ധിപ്പിച്ച 18 മാസത്തെ മാസ്റ്റര്‍ യോഗ്യത നേടാന്‍ പ്രോത്സാഹനം നല്‍കുന്നു. മാസ്റ്റര്‍ ബിരുദധാരികളെ ലോകമെങ്ങുമുള്ള തൊഴില്‍ദാതാക്കള്‍ സ്വീകരിക്കും എന്നതില്‍ ഉറപ്പ് നല്‍കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: New Zealand’s education system is ranked the #1 education system,Kochi, Students, Education, New Zealand, Study, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?