മൂന്നു കാറുകള്‍ ഇടിച്ചു തെറിപ്പിച്ചു: അപകടം വരുത്തിയ സീരിയല്‍ താരം അറസ്റ്റില്‍


മുംബൈ (www.evisionnews.co): അശ്രദ്ധമായി വാഹനമോടിച്ച പ്രമുഖ സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ളയുടെ കാര്‍ അപകടത്തില്‍പെട്ടു. അമിത വേഗത്തിലെത്തിയ നടന്റെ ബിഎംഡബ്ല്യു എക്സ് അഞ്ചു സ്പോര്‍ട്സ് കാര്‍ മറ്റു രണ്ട് വാഹനങ്ങളിലിടിച്ച് ഡിവൈഡര്‍ തകര്‍ത്താണ് നിന്നത്. മുംബൈയിലെ ഓഷിവാര എരിയയിലായിരുന്നു സംഭവം.

അശ്രദ്ധമായി വാഹനമോടിച്ചതിന് സിദ്ധാര്‍ത്ഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് 5000 രൂപയുടെ ജാമ്യത്തില്‍ നടനെ വിട്ടയച്ചു. 2014ലും സിദ്ധാര്‍ത്ഥിന്റെ വാഹനം അപകടത്തില്‍പെട്ടിരുന്നു. 'ബാലിക വധു', 'ദില്‍ സെ ദില്‍ തക്' എന്നീ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനാണ് സിദ്ധാര്‍ത്ഥ് ശുക്ള. കരണ്‍ ജോഹറിന്റെ 'ഹംറ്റി ശര്‍മ്മ കി ദുല്‍ഹനിയ' എന്ന ചിത്രത്തിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചിട്ടുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?