മാല മോഷ്ടിച്ച സ്ത്രീയെ കുട്ടി തന്നെ കാണിച്ചു കൊടുത്തു; കല്യാണ ഹാളില്‍ നാടകീയ രംഗങ്ങള്‍, സ്ത്രീയില്‍ മാല കണ്ടെത്തിയതോടെ ആള്‍കൂട്ടത്തിന്റെ കൈകാര്യം
കുമ്പള: (www.kasargodvartha.com 06.07.2018) മാല മോഷ്ടിച്ച സ്ത്രീയെ കുട്ടി തന്നെ കാണിച്ചു കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയില്‍ സ്ത്രീയില്‍ നിന്നും മാല കണ്ടെത്തി. ഇതോടെ സ്ത്രീ ആള്‍ക്കൂട്ടത്തിന്റെ കൈച്ചൂടറിഞ്ഞു. വ്യാഴാഴ്ച കുമ്പളയിലെ ഒരു കല്യാണ ഹാളില്‍ വെച്ചാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മാതാവ് കുട്ടിയെ കസേരയില്‍ ഇരുത്തി ഭക്ഷണം കഴിക്കാന്‍ പോയ സമയത്തായിരുന്നു മോഷണം. പരിചയം നടിച്ച് അരികിലെത്തിയ സ്ത്രീ കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ മാല കൈക്കലാക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ മാതാവ് കുട്ടിയുടെ കഴുത്തില്‍ മാല കാണാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയോട് തന്നെ ചോദിക്കുകയായിരുന്നു. ഇതോടെ കുട്ടി മാല മോഷ്ടിച്ച സ്ത്രീയെ കാണിച്ചുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് മാല മോഷണമറിഞ്ഞ് ആളുകള്‍ തടിച്ചുകൂടുകയും സ്ത്രീയെ ചോദ്യംചെയ്യുകയും പരിശോധിക്കുകയുമായിരുന്നു. ഇതിനിടെയാണ് വസ്ത്രത്തിനകത്ത് സൂക്ഷിച്ച നിലയില്‍ മാല കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ സ്ത്രീയെ കൈകാര്യം ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, marriage, Robbery, Top-Headlines, Kumbala, Chain robber caught from Marriage hall
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment