മരിച്ചവരുടെ ആത്മാക്കള്‍ പാറിനടക്കുന്നുണ്ട്; പ്രദേശവാസികള്‍ വീടൊഴിഞ്ഞു പോകുന്നു
ന്യൂഡല്‍ഹി: (www.kvartha.com 12.07.2018) മരിച്ചവരുടെ ആത്മാക്കള്‍ പാറിനടക്കുന്നുണ്ടെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ വീടൊഴിഞ്ഞു പോകുന്നു. ഒരു കുടുംബത്തിലെ 11 പേര്‍ ഒരേ സമയം ദുരൂഹ സാഹര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹിയിലെ ബുരാരി എന്ന പ്രദേശത്ത് നിന്നാണ് ആളുകള്‍ വീടൊഴിഞ്ഞു പോകാന്‍ തുടങ്ങിയത്.
മരിച്ച 11 പേരുടെയും ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്ന പ്രചരണത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ വീടുവിട്ടുപോകുന്നത്. പ്രദേശത്തെ വീടുകളും അപ്പാര്‍ട്ടുമെന്റുകളും വാങ്ങാനെത്തുന്നവരുടെ എണ്ണവും കുത്തനെ കുറഞ്ഞതായി റിപോര്‍ട്ടുകളുണ്ട്. പ്രദേശത്തേക്ക് ടാക്‌സി വിളിച്ചാല്‍ പോലും വരാന്‍ ഡ്രൈവര്‍മാര്‍ മടിക്കുകയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാട്ടിയ ഹൗസിനും സമീപ പ്രദേശങ്ങളിലുമുള്ള സ്ഥലങ്ങള്‍ക്ക് 50 മുതല്‍ 70 ശതമാനം വരെയാണ് വില കുതിച്ചുയര്‍ന്നത്. ചതുശ്ര അടിക്ക് 60,000 രൂപയെന്ന നിലയില്‍ വരെ ഉയര്‍ന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ പ്രേത കഥ പരന്നതോടെ ഇവിടേക്ക് ആളുകള്‍ വരാതായി. വില കുറച്ചിട്ടും ആരും വാങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് പ്രദേശത്തെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍മാര്‍ പറയുന്നു.
അതേസമയം സ്ഥലവില കുറയ്ക്കാന്‍ മറ്റ് ബ്രോക്കര്‍മാര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നും ചിലര്‍ പറയുന്നു. ജൂണ്‍ 30നാണ് ഭാട്ടിയ കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട 11 പേരില്‍ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഇത് ലഭിച്ചാല്‍ മാത്രമേ സംഭവത്തിന്റെ ചുരുളഴിയുകയുള്ളൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Burari, New Delhi, National, Mass suicide, ‘wandering souls’ rumours hit property rates in Delhi’s Burari
Local property dealers say the death of 11 people of a family in Burari are likely to deter buyers from purchasing flats and plots in Sant Nagar area. The neighbourhood, on the other hand, has been battling “rumours” and “fake news” being run on certain news channels.

Powered by Info News For You

Comments
Post a Comment