പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഹൈക്കോടതി റദ്ദാക്കി
പുല്ലൂര്‍: (www.kasargodvartha.com 11.07.2018) പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം റദ്ദാക്കി നിലവിലുണ്ടായിരുന്ന ഭരണസമിതിക്ക് വിട്ടുകൊടുത്തുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. ബാങ്ക് വൈസ് പ്രസിഡണ്ട് ഓട്ടപ്പടയിലെ കെ പി ഗംഗാധരന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് ബാങ്ക് പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായി. യുഡിഎഫ് ഭരണസമിതിക്കകത്തുണ്ടായ ഭിന്നിപ്പ് മുതലെടുത്തുകൊണ്ടാണ് നിലവിലുണ്ടായിരുന്ന ഭരണസമിതിയെ പിരിച്ചുവിട്ട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ സിപിഎം നേതാക്കളായ എ കൃഷ്ണന്‍, സി പി രാഘവന്‍, അശോകന്‍ എന്നിവരുള്‍പ്പെട്ട മൂന്നംഗ അഡ്മിനിസ്‌ട്രേറ്റര്‍മാരെ ഭരണച്ചുമതല ഏല്‍പ്പിച്ചത്.
കഴിഞ്ഞ ആഗസ്ത് മാസത്തില്‍ കോണ്‍ഗ്രസ് ഭരണസമിതിക്കകത്തുണ്ടായിരുന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് മുഴുവന്‍ ഭരണസമിതി അംഗങ്ങളോടും രാജിവെക്കാന്‍ ഡിസിസി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസഥാനത്തില്‍ മുന്‍ ബാങ്ക് പ്രസിഡണ്ടും ഡി സി സി സെക്രട്ടറിയുമായ വിനോദ് കുമാര്‍ പള്ളയില്‍ വീട്, നാരായണി, കെ വി ഗംഗാധരന്‍ എന്നിവര്‍ രാജി വെച്ചെങ്കിലും മറ്റ് അംഗങ്ങള്‍ രാജിവെക്കാന്‍ തയ്യാറാവാതെ ബാങ്കിന്റെ അമ്പലത്തറ ബാങ്കില്‍ നടന്ന അടിയന്തര യോഗം ചേര്‍ന്ന് ഇവരുടെ രാജിക്കത്ത് അംഗീകരിച്ച് പുതുതായി രണ്ടംഗങ്ങളെ തെരെഞ്ഞെടുക്കുകയും ചെയ്തു.
അംഗങ്ങള്‍ രാജി വെച്ചതിനാല്‍ ക്വാറം തികയാതെയാണ് യോഗം നടന്നതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പുല്ലൂര്‍ ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയത്. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിലൂടെ പുതിയ അംഗങ്ങളെ ചേര്‍ത്ത് കോണ്‍ഗ്രസിന്റെ വിവിധ വിമത അംഗങ്ങളുമായി ചേര്‍ന്ന് ബാങ്ക് ഭരണം പിടിച്ചെടുക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്റെ നീക്കം. എന്നാല്‍ ഹൈക്കോടതി വിധിയോടെ സിപിഎമ്മിന്റെ നീക്കത്തിന് കനത്ത തിരിച്ചടിയായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Pullur, High-Court, president, Pullur Service Co-operative bank Administration canceled by High Court
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment