ഓണസമ്മാനമായി എയിംസ് കാസര്‍കോട്ട് അനുവദിക്കണം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ


കാസര്‍കോട് (www.evisionnews.co): ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കേരള സര്‍ക്കാറിന്റെ ഓണ സമ്മാനമെന്ന നിലയില്‍ കാസര്‍കോട്ട് അനുവദിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രയാസം കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും നൊമ്പരമാണ്. തങ്ങളുടെതല്ലാത്ത കാരണം കൊണ്ട് ജീവിതകാലം മുഴുവന്‍ ദുരിതംപേറാന്‍ വിധിക്കപ്പെട്ട സഹോദരി സഹോദരന്‍മാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭിക്കുന്നതിനോട് ആരും പുറംതിരിഞ്ഞു നില്‍ക്കില്ല.

കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലയാണ് കാസര്‍കോട്്. എയിംസ് പോലുള്ള അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനത്തെ എല്ലാ അര്‍ത്ഥത്തിലും സ്വീകരിക്കാനുള്ള സ്ഥലം കാസര്‍കോട് ജില്ലയില്‍ ഇഷ്ടം പോലെയുണ്ട്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ടത്തിന് നല്‍കിയതടക്കം ജില്ലയില്‍ 4500200 ഏക്കറോളം ഭൂമി റവന്യൂ വകുപ്പിന്റെ അധീനതയിലുണ്ട്. എയിംസിന് 200 ഏക്കര്‍ ഭൂമി ആവശ്യമാണെന്നാണ് കണക്ക്. ജില്ലയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ഒരുപോലെ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലവും വിരളമല്ല. എയിംസ് നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ച സാഹചര്യത്തില്‍ കാസര്‍കോടിന്റെ പ്രത്യേകത കണക്കിലെടുത്ത് മുഖ്യമന്ത്രിയും സര്‍ക്കാറും കാസര്‍കോട് ജില്ലയോട് കനിയണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?