ഇലക്ട്രോണിക്‌സ് കടയില്‍ കവര്‍ച്ച; രണ്ടര ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്തു; ക്യാമറ പ്രവര്‍ത്തനരഹിതമായതിനാല്‍ തുമ്പ് ലഭിച്ചില്ല
കാഞ്ഞങ്ങാട്:(www.kasargodvartha.com 29/07/2018) നോര്‍ത്ത്‌കോട്ടച്ചേരിയിലെ നാഷണല്‍ റേഡിയോ ഇലക്ട്രോണിക്‌സ് കമ്പനിയുടെ ഷോറൂം കുത്തിത്തുറന്ന് രണ്ടരലക്ഷം രൂപയുടെ മൊബൈലുകള്‍ കവര്‍ച്ച ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ നാട്ടുകാരാണ് ഷോറൂമിന്റെ ഷട്ടര്‍ പകുതി തുറന്നുകിടക്കുന്നതായി കണ്ടത്. ഇവര്‍ ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തി കട ഉടമകളെ വിവരമറിയിച്ച ശേഷം ഷോറൂമിനകത്ത് കടന്നപ്പോഴാണ് പല കമ്പനികളുടെയ രണ്ടര ലക്ഷത്തോളം രൂപ വില വരുന്ന മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി മനസിലാക്കിയത്. ഷോറൂമിന്റെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ കവര്‍ച്ചാ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. ഉടമ ഷാജിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഷോറൂമിനകത്ത് നിരവധി വിലപിടിപ്പുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും മൊബൈല്‍ ഫോണുകള്‍ മാത്രമാണ് മോഷ്ടിച്ചത്. കാസര്‍കോട്ടു നിന്നും വിരലടയാള വിദഗ്ധര്‍ സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kerala, Police, Complaint, Investigation, Robbery in Electronic Shop at North Kottacheri

Powered by Info News For You

Comments
Post a Comment