രാമപുരം നാലമ്പലങ്ങളിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം
രാമപുരം: (www.kvartha.com 24.07.2018) കോരിച്ചൊരിയുന്ന മഴയിലും അണമുറിയാത്ത തീര്‍ത്ഥാടക പ്രവാഹത്തില്‍ കഴിഞ്ഞദിവസം രാമപുരം നിശ്ചലമായി. വെളുപ്പിന് രണ്ടുമണി മുതല്‍ രാമപുരത്തേയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമുള്ള തീര്‍ത്ഥാടക വാഹനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. ആയിരക്കണക്കിന് ഭക്തര്‍ തലേദിവസം തന്നെ രാമപുരത്ത് എത്തി തമ്പടിച്ചിരുന്നു. വെളുപ്പിന് നാലുമണിയ്ക്ക് നിര്‍മാല്യ ദര്‍ശനത്തിന് നടതുറന്നപ്പോള്‍ തന്നെ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നീണ്ടനിര ഉണ്ടായിരുന്നു.
രാമപുരം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി മണിക്കൂറോളം ഭക്തര്‍ക്ക് ക്യൂ നില്‍ക്കേണ്ടതായി വന്നു. വെളുപ്പിന് അഞ്ചുമണിക്ക് ഡ്യൂട്ടിയ്‌ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈകിട്ട് മാത്രമാണ് തിരികെ പോകാനായത്.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും അന്നദാനവുമുണ്ടായിരുന്നു. വൈകിട്ട് അഞ്ചുമണിയ്ക്ക് ക്ഷേത്രനടകള്‍ തുറന്നപ്പോഴും രാവിലെ എത്തിയ ഭക്തജനങ്ങള്‍ ദര്‍ശനത്തിനായി ക്യൂവിലുണ്ടായിരുന്നു.
രാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയി മാത്യു, സബ് ഇന്‍സ്‌പെക്ടര്‍ ജെര്‍ളിന്‍ വി. സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹന ഗതാഗത നിയന്ത്രണത്തിനും, ഭക്തജനത്തിരക്കും നിയന്ത്രിക്കുന്നതിന് എത്തിയത്. നാലു ക്ഷേത്രങ്ങളിലും പോലീസ് കണ്‍ട്രോള്‍ റൂമുകളും, ആരോഗ്യ വകുപ്പിന്റെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനവും ഭക്തജനങ്ങള്‍ക്ക് തുണയായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Nalambala darshan at Ramapuram, Religion, News, Temple, Local-News, Auto & Vehicles, Police, Food, Kerala.

Powered by Info News For You

Comments
Post a Comment