ഭര്‍ത്താവിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടാംഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ആദ്യഭാര്യക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും

കാസര്‍കോട്: (www.kasargodvartha.com 03.07.2018) ഭര്‍ത്താവിനോടൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടാംഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതിയായ ആദ്യഭാര്യയെ ജീവപര്യന്തം തടവിനും അരലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കുമ്പള കണ്ണാംബട്ടിയിലെ അബ്ദുര്‍ റഹ് മാന്റെ രണ്ടാം ഭാര്യ നഫീസത്ത് മിസിരിയ (21)യെ കൊലപ്പെടുത്തിയ കേസില്‍ ആദ്യഭാര്യയായ ഗോവ സ്വദേശിനി മിസിരിയ (27)യെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എസ് ശശികുമാര്‍ ശിക്ഷിച്ചത്.

2011 ഓഗസ്റ്റ് ഏഴിന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെടുന്ന സമയത്ത് നഫീസത്ത് മിസിരിയ ഏഴുമാസം ഗര്‍ഭിണിയായിരുന്നു. കിടപ്പുമുറിയുടെ ജനാലയിലൂടെ പെട്രോള്‍ ഒഴിച്ചാണ് മിസിരിയ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ നഫീസത്ത് മിസിരിയ ചികിത്സക്കിടയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. പൊള്ളലേറ്റ അബ്ദുര്‍ റഹ് മാനും ഏറെക്കാലം ചികിത്സയിലായിരുന്നു.

കുമ്പള സിഐയായിരുന്ന യു പ്രേമനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് കുമ്പള സിഐ ആയിരുന്ന ടി പി രഞ്ജിത്താണ്. കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 34 പേരെ സാക്ഷിയായി വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി. പിഴയടച്ചില്ലെങ്കിലും പ്രതി മൂന്നു വര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. 302 വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. ഇതോടൊപ്പം തന്നെ 307 വകുപ്പ് അനുസരിച്ച് അഞ്ചു വര്‍ഷം തടവിനും മിസ് രിയയെ ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരും. 

Related News:
ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ഗര്‍ഭിണിയായ രണ്ടാം ഭാര്യയെ ജനാലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; ആദ്യഭാര്യ കുറ്റക്കാരിയെന്ന് കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, court, court order, Murder-case, Crime, Accuse, House-wife, Misriya murder case; Life imprisonment for accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?