പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കണോ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: (www.kvartha.com 24.07.2018) പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലെ മുഖ്യതിഥിയെ ചൊല്ലി വിവാദം കത്തുന്നതിനിടെയാണ് വിശദീകരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ രംഗത്തെത്തിയത്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നും നിലവിലെ വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് എട്ടിന് തിരുവനന്തപുരം നിശാഗന്ധി ഓഡറ്റോറിയത്തിലാണ് പുരസ്‌കാര ദാന ചടങ്ങ് നടക്കുക. എന്നാല്‍ ഈ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകരടക്കം 105 പേര്‍ ഒപ്പിട്ട ഭീമന്‍ ഹര്‍ജി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയിരുന്നു. അവാര്‍ഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥി വരുന്നത് അനൗചിത്യം എന്നാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ മോഹന്‍ലാലിനെ ഇതുവരെ ക്ഷണിക്കാത്ത ഒരു പരിപാടിയില്‍ ലാലിന്റെ പേര് വലിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് പലരും പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Mohanlal, Entertainment, Controversy, Award, film, Kamal, AK Balan on mohanlal's presence in state award distribution program 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?