എന്‍ഡിഎ വാഗ്ദാനങ്ങള്‍ പാലിച്ചില്ല: സി.കെ ജാനു കോണ്‍ഗ്രസിനോട് അടുക്കുന്നു

കോഴിക്കോട്: (www.kvartha.com 08.07.2018) സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ കോണ്‍ഗ്രസിനോട് അടുക്കുന്നു. മറ്റ് മാര്‍ഗമില്ലെങ്കില്‍ എന്‍.ഡി.എ ബന്ധം അവസാനിപ്പിക്കേണ്ടി വരുമെന്ന് സി.കെ ജാനു പറഞ്ഞു. എന്‍.ഡി.എയില്‍ നിന്നുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടുന്നത്.

എന്‍.ഡി.എയുടെ ഭാഗമായാല്‍ ദേശീയ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനിലോ കേന്ദ്രസര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ് കോര്‍പ്പറേഷനുകളിലോ ജാനുവിന് സ്ഥാനം നല്‍കാമെന്നായിരുന്നു ബി.ജെ.പി വാഗ്ദാനം. കേരളത്തില്‍ പട്ടികവര്‍ഗ മേഖല പ്രഖ്യാപിക്കണമെന്നും സി.കെ ജാനു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായിട്ടും വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി യു.പി.എയില്‍ ചേരാന്‍ ജെ.ആര്‍.എസ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി നേരിട്ടാണ് ചര്‍ച്ച. അതിനാല്‍ സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച അറിവില്ല. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് എന്‍.ഡി.എയില്‍ എത്തിച്ചുവെങ്കിലും സ്ഥാനം നല്‍കാത്തതില്‍ ബി.ഡി.ജെ.എസും കടുത്ത അതൃപ്തിയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Politics, NDA, Congress, C.K Janu going to Congress?
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?