കാലവർഷക്കെടുതി: നടപടികൾ ശക്തമാക്കി സർക്കാർ

തിരുവനന്തപുരം: (www.kvartha.com 14.07.2018) കാലവർഷക്കെടുതി നേരിടാൻ സംസ്ഥാന സർക്കാർ ഊർജിത നടപടികളുമായി രംഗത്ത്. കേരളത്തിൽ കാലവർഷം ആരംഭിച്ച മെയ് 29 മുതൽ ഇതുവരെ 77 ജീവനുകൾ പൊലിഞ്ഞു. 25 പേർക്ക് പരിക്ക് പറ്റി. 283 വീടുകൾ മുഴുവനായും 7213 വീടുകൾ ഭാഗികമായും തകർന്നു. 7751.6 ഹെക്ടർ കൃഷിയെ ബാധിച്ചു. 3,790 പേരെ മാറ്റിപ്പാർപ്പിച്ചു. 
Kerala, Flood, Government, Govt to act on flood

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഇതുൾപ്പെടെ 180 ദുരിതാശ്വാസക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ 30, 549 പേർക്ക് സൗകര്യമൊരുക്കിയിരുന്നു. നിലവിൽ മൂവായിരത്തോളം പേർ ക്യാമ്പുകളിലുണ്ട്. അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കലക്ടർമാർക്ക് അനുവദിച്ചിട്ടുണ്ട്.

ജൂലൈ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ മഴയുടെ തീവ്രത കുറയുന്നതായാണ് കാലാവസ്ഥാ റിപ്പോർട്ട്. എന്നിരുന്നാലും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അഭ്യർത്ഥിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?