പ്രഷര്‍ കുക്കറിന്റെ വിസില്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം
കര്‍ണാടക: (www.kvartha.com 02.07.2018) പ്രഷര്‍ കുക്കറിന്റെ വിസില്‍ തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ നാഗരക്കര മഡ്ഡൂര്‍ താലൂക്കില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒന്നര വയസുകാരനായ ഭുവനാണ് മരിച്ചത്. കുട്ടിയുടെ അമ്മൂമ്മ പുത്തലിംഗമ്മ കുക്കറിന്റെ അടപ്പുതുറന്ന് വിസില്‍ താഴെ വെക്കുകയും ഈ സമയം അടുക്കളയിലേയ്ക്ക് ഇഴഞ്ഞെത്തിയ ഭുവന്‍ വിസിലെടുത്ത് വായിലിടുകയുമായിരുന്നു. ഉടന്‍തന്നെ അമ്മൂമ്മ വിസില്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വിസില്‍ അകത്തുകടന്നതോടെ ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ വിസില്‍ എളുപ്പത്തില്‍ പുറത്തെടുത്തെങ്കിലും ശ്വാസതടസം അനുഭവപ്പെട്ട കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി മണ്ഡ്യയിലോ മൈസൂരിലോ കൊണ്ടുപോകണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അങ്ങോട്ടേക്ക് കുട്ടിയുമായി തിരിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.
ഉഡുപ്പിയിലെ കുന്താപൂരില്‍ സര്‍വെ ഡിപ്പാര്‍ട്‌മെന്റില്‍ ജോലി ചെയ്യുന്ന മാരിലിംഗ ഗൗഡയുടേയും രൂപയുടേയും മകനാണ് ഭുവന്‍. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു ഭുവന്‍ കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം സംസ്‌ക്കരിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: Toddler swallows cooker whistle, dies due to asphyxiation,Karnataka, News, Hospital, Treatment, Doctor, Police, Case, Death, National.

Powered by Info News For You

Comments
Post a Comment